നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Nov 28, 10:58 AM

കോഴിക്കോട് : നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായി. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനീഷ്,


സജിത്ത് ക്ലീനറുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

​നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ സംഭവം നടന്നതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ, പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി സമീപിക്കുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു.


​അന്ന് പകർത്തിയ നഗ്നഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയെ വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് സ്വകാര്യ ബസിൽ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. അടിവാരത്തും പരിസരപ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തെ ആൾപ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട് ഷട്ടറുകൾ താഴ്ത്തിയ ശേഷമായിരുന്നു പീഡനം. പ്രതികൾക്ക് പുറമെ കണ്ടാൽ തിരിച്ചറിയാവുന്ന മറ്റ് ചിലരും പീഡനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതി പൊലീസിന് സൂചന നൽകിയിട്ടുണ്ട്.


​മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur