പെരുമ്പടപ്പ് അപകടം: ലോറി ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; പൊലീസുകാർക്കെതിരെയും നടപടിക്ക് സാധ്യത

പെരുമ്പടപ്പ് അപകടം: ലോറി ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; പൊലീസുകാർക്കെതിരെയും നടപടിക്ക് സാധ്യത
പെരുമ്പടപ്പ് അപകടം: ലോറി ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; പൊലീസുകാർക്കെതിരെയും നടപടിക്ക് സാധ്യത
Share  
എഴുത്ത്

News desk

2026 Nov 28, 10:57 AM

കൊച്ചി : പെരുമ്പടപ്പ് പാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ലോറി ഉടമയ്‌ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. കുമ്പളങ്ങി സ്വദേശി അഖിലിനെതിരെയാണ് കുമ്പളങ്ങി പൊലീസ് കേസെടുത്തത്. അപകടത്തിൽ കുമ്പളങ്ങി സ്വദേശി വി.ജെ. അനുവാണ് മരിച്ചത്.

​പാലത്തിൽ തകരാറിലായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അനു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി പാലത്തിൽ ബ്രേക്ക് ഡൗൺ ആയി കിടന്നിരുന്ന ലോറി നീക്കം ചെയ്യാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.


​അപകടത്തിന് പിന്നാലെ നാട്ടുകാർ പാലത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോറി ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെ ക്രെയിൻ എത്തിച്ചാണ് വാഹനം പാലത്തിൽ നിന്ന് മാറ്റിയത്. അതേസമയം, തകരാറിലായ വാഹനം ദിവസങ്ങളോളം പാലത്തിൽ കിടന്നിട്ടും മാറ്റാൻ നടപടിയെടുക്കാത്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ കുമ്പളങ്ങി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur