ജനസ്പർശം ഫയൽ അദാലത്ത്: കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിൽ തീർപ്പാക്കൽ യജ്ഞത്തിന് തുടക്കമായി :-

ജനസ്പർശം ഫയൽ അദാലത്ത്: കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിൽ തീർപ്പാക്കൽ യജ്ഞത്തിന് തുടക്കമായി :-
ജനസ്പർശം ഫയൽ അദാലത്ത്: കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിൽ തീർപ്പാക്കൽ യജ്ഞത്തിന് തുടക്കമായി :-
Share  
എഴുത്ത്

News desk

2026 Nov 27, 06:30 PM
HARITHA
HARI
HAR

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞമായ 'ജനസ്പർശ'ത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ തീർപ്പാക്കുവാൻ ബാക്കിയുള്ള ഫയലുകൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക യജ്ഞം ആരംഭിച്ചു. തീർപ്പാക്കാൻ ബാക്കിയുള്ള 5328 ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക യാണ് ലക്ഷ്യം.ഇതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഹാളിൽ മുഴുവൻ ജീവനക്കാരുടെയും യോഗം ചേർന്നു. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും പുതിയ തപാലുകൾ ഫയലാക്കി അടിയന്തര നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫയലുകൾ കെട്ടിക്കിടക്കുന്ന ഉദ്യോഗസ്ഥരുടെ ഫയലുകൾ തരംതിരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ചുമതല അസിസ്റ്റന്റ് ഡയറക്ടർക്ക് നൽകി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട റിപ്പോർട്ടുകൾ, സർക്കാരിൽ നിന്നുള്ള അംഗീകാരങ്ങൾ, പരാതിക്കാർക്കും അപേക്ഷകർക്കും നൽകേണ്ട സേവനങ്ങൾ എന്നിവ പരിശോധിച്ച് 10 ദിവസത്തിനകം ഫയലുകളിൽ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കും. തുടർന്ന് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.

യോഗം ജില്ലാ ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ കെ. രവികുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ അനിൽ കുമാർ നോച്ചിയിൽ, ടി. ഷാഹുൽ ഹമീദ്, കെ.പി. മുഹ്സിൻ, ജില്ലാ എംപവർമെന്റ് ഓഫീസർ പി. പ്രിയ എന്നിവർ സംസാരിച്ചു.




MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur