കൊല്ലത്ത് ബാർ ഹോട്ടൽ മാനേജറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ

കൊല്ലത്ത് ബാർ ഹോട്ടൽ മാനേജറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ
കൊല്ലത്ത് ബാർ ഹോട്ടൽ മാനേജറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ
Share  
എഴുത്ത്

News desk

2026 Nov 27, 01:35 PM

കൊല്ലം: കൊല്ലം പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഫൈസൽ, നിഹാൽ എന്നിവരാണ് പിടിയിലായത്. പെരുമ്പുഴയിലെ ഹരിശ്രീ റെസിഡൻസിയിലെ മാനേജരായ അൽത്താഫിനെയാണ് പ്രതികൾ ആക്രമിച്ചത്. മാനേജരെ വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് റൂം വേണമെന്ന ആവശ്യവുമായി എത്തിയ പ്രതികൾ ബാർ ഹോട്ടലിലെ മനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.


മുൻ വൈരാഗ്യത്തിൻ്റെ പുറത്ത് നടത്തിയ ആസൂത്രിത ആക്രമണമാണ് ഇതെന്നാണ് നിഗമനം. അറസ്റ്റിലായ ഫൈസലിനൊപ്പം ഉണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതി കൊള്ളി നിയാസിനെയും മറ്റൊരു കേസിൽ പൊലീസ് പിടികൂടിയിട്ടുണ്ട്. നിയാസിനും ഹരിശ്രീ റെസിഡൻസിയിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur