ചക്കക്കൊമ്പന് കവചമായി ഉയർന്നുനിൽക്കുന്ന പുല്ല്; ഇന്ന് പിടികൂടാനായില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവെയ്ക്കും

ചക്കക്കൊമ്പന് കവചമായി ഉയർന്നുനിൽക്കുന്ന പുല്ല്; ഇന്ന് പിടികൂടാനായില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവെയ്ക്കും
ചക്കക്കൊമ്പന് കവചമായി ഉയർന്നുനിൽക്കുന്ന പുല്ല്; ഇന്ന് പിടികൂടാനായില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവെയ്ക്കും
Share  
എഴുത്ത്

News desk

2026 Nov 27, 09:04 AM

ഇടുക്കി : ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം മൂന്നാം ദിവസമായ ഇന്നും തുടരും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ദൗത്യത്തിൽ മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആന എത്താത്തതാണ് ദൗത്യസംഘത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ഇന്നത്തെ ശ്രമത്തിലും ആനയെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ ദൗത്യത്തിന് താൽക്കാലിക ഇടവേള നൽകാനാണ് വനംവകുപ്പിന്റെ തീരുമാനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.


​ചിന്നക്കനാൽ മേഖലയിൽ പലയിടത്തും ഒരാൾപ്പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല് ആനയ്ക്ക് സ്വാഭാവിക കവചമായി മാറിയിരിക്കുകയാണ്. ഈ പുല്ല് ദൗത്യത്തിന് വലിയ തടസ്സമാണെന്നും, ഇവ ഉണങ്ങുന്നത് വരെ കാത്തിരുന്ന ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നുമാണ് വനംവകുപ്പ് നൽകുന്ന സൂചന. ആദ്യദിനം മയക്കുവെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്ത കൊമ്പൻ വ്യാഴാഴ്ച പൊതുവെ ശാന്തനായിരുന്നു.


​വ്യാഴാഴ്ച രാവിലെ ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിലാണ് ചക്കക്കൊമ്പനെ ആദ്യം കണ്ടെത്തിയത്. ആനയെ തുറസ്സായ സ്ഥലത്തേക്ക് എത്തിക്കാൻ ദൗത്യസംഘം ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം കൊമ്പൻ അവിടെത്തന്നെ നിലയുറപ്പിച്ചു. പിന്നീട് പത്ത് മിനിറ്റിനുള്ളിൽ രണ്ട് കിലോമീറ്ററോളം ദൂരം സഞ്ചരിച്ച ആനയെ മുനമ്പ് പോലെയുള്ള ഇടിക്കുഴി ഭാഗത്തേക്ക് എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. എന്നാൽ ദൗത്യസംഘത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് എതിർദിശയിലേക്ക് നീങ്ങിയ കൊമ്പൻ ഏലത്തോട്ടത്തിലും ഉൾക്കാട്ടിലുമായി തുടരുകയായിരുന്നു. തുടർന്ന് വൈകീട്ട് അഞ്ചരയോടെ രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur