ഇടുക്കി കോവിലൂരിലെ ജാതി വിവേചനം; അടിയന്തര നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

ഇടുക്കി കോവിലൂരിലെ ജാതി വിവേചനം; അടിയന്തര നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
ഇടുക്കി കോവിലൂരിലെ ജാതി വിവേചനം; അടിയന്തര നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
Share  
എഴുത്ത്

News desk

2026 Nov 27, 09:03 AM

ഇടുക്കി : വട്ടവട കോവിലൂരിലെ പട്ടികജാതി ഉന്നതിയിലുള്ളവർ നേരിടുന്ന ജാതി വിവേചനത്തിലും അയിത്താചരണത്തിലും കർശന ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീപിക ദിനപത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രി അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. വിഷയത്തിൽ ഇടപെടാൻ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ ചുമതലപ്പെടുത്തിയതായും, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


​ഭരണഘടനാ ദിനത്തിൽ തന്നെ കോവിലൂരിലെ എസ്.സി ഉന്നതിയിലുള്ളവർ നേരിടുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും ഊരുവിലക്കിന്റെയും നേർസാക്ഷ്യമാണ് വാർത്തയിലൂടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു. വീട്ടിൽ കുടിവെള്ളമില്ലാതെ തോട്ടിലിറങ്ങേണ്ടി വരുന്നവർക്ക് നേരെയുണ്ടാകുന്ന ജാതിഭ്രാന്തും അനാചാരങ്ങളും ഏറെ വേദനാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകളെക്കുറിച്ച് ലോകം ചിന്തിക്കുമ്പോഴും നൂറ്റാണ്ടുകൾക്ക് മുൻപുള്ള അനാചാരങ്ങൾ കോവിലൂരിൽ നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യം നമ്മുടെ നാടിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തിലുള്ള ജാതി വിവേചനങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur