വ്യാജ സ്കിൻ കെയർ ഉൽപ്പന്നങ്ങളും പരസ്യങ്ങളും; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വ്യാജ സ്കിൻ കെയർ ഉൽപ്പന്നങ്ങളും പരസ്യങ്ങളും; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വ്യാജ സ്കിൻ കെയർ ഉൽപ്പന്നങ്ങളും പരസ്യങ്ങളും; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Share  
എഴുത്ത്

News desk

2026 Nov 27, 09:02 AM

കോഴിക്കോട് : സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്ന വ്യാജ സ്കിൻ കെയർ ഉൽപ്പന്നങ്ങളെയും സപ്ലിമെന്റുകളെയും കുറിച്ചും, അവയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന മോഡലുകളെക്കുറിച്ചും നിരീക്ഷണവും അന്വേഷണവും നടത്തണമെന്ന ആവശ്യം പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിക്കും ഡ്രഗ്സ് കൺട്രോളർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെയും ചർമ്മ സുരക്ഷയെയും അതീവ ഗുരുതരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടി.


​എല്ലാ ചർമ്മപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമെന്ന വ്യാജ അവകാശവാദത്തോടെ മോഡലുകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും അവതരിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പൊതുജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രചാരണങ്ങളിൽ പങ്കാളികളാകുന്ന ഇവർക്കെതിരെ സമഗ്രമായ അന്വേഷണവും കർശന നിരീക്ഷണവും വേണമെന്നാണ് പ്രധാന ആവശ്യം.


​വിപണിയിലിറങ്ങുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ അവകാശവാദങ്ങൾ, ലൈസൻസ്, ഗുണനിലവാരം, ലേബൽ വിവരങ്ങൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി പരിശോധിക്കണം. പരിശോധനയിൽ നിയമവിരുദ്ധമോ ആരോഗ്യത്തിന് അപകടകരമോ ആയ പ്രവണതകൾ കണ്ടെത്തിയാൽ നിർമ്മാതാക്കൾക്കും പ്രചാരകർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur