ഉന്നതപഠന-കരിയർ വഴികാട്ടിയായി കുറ്റ്യാടിയിൽ 'മിനി ദിശ' എക്സ്പോയ്ക്ക് തുടക്കം

ഉന്നതപഠന-കരിയർ വഴികാട്ടിയായി കുറ്റ്യാടിയിൽ 'മിനി ദിശ' എക്സ്പോയ്ക്ക് തുടക്കം
ഉന്നതപഠന-കരിയർ വഴികാട്ടിയായി കുറ്റ്യാടിയിൽ 'മിനി ദിശ' എക്സ്പോയ്ക്ക് തുടക്കം
Share  
എഴുത്ത്

News desk

2026 Nov 27, 09:01 AM

​കുറ്റ്യാടി : വിദ്യാർത്ഥികൾക്ക് ഉന്നതപഠന-കരിയർ സാധ്യതകളെക്കുറിച്ച് വിപുലമായ അറിവ് പകരുന്നതിനായി കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'മിനി ദിശ' ഹയർ സ്റ്റഡീസ് എക്സ്പോ 2026-ന് തുടക്കമായി. ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേള നവംബർ 28 വരെ നീണ്ടുനിൽക്കും. കരിയർ സ്റ്റാളുകൾ, സെമിനാറുകൾ, വിവിധ മത്സരങ്ങൾ, പരിശീലന പരിപാടികൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ ഭാവി പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് മേളയുടെ ലക്ഷ്യം.


​മേളയിലെ കരിയർ സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് നിർവഹിച്ചു. കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, പ്രിൻസിപ്പലും ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്ററുമായ ഡോ. ഇസഡ്.എ. അൻവർ ഷമീം, ജില്ലാ ഹയർസെക്കൻഡറി അസിസ്റ്റന്റ് കോഡിനേറ്റർ ടി. സുധീരൻ, പ്രധാനാധ്യാപിക കെ. സലീന, പി.ടി.എ. പ്രസിഡന്റ് കെ.കെ. മനാഫ്, എസ്.എം.സി. ചെയർമാൻ സമീർ ഓണിയിൽ, സി.ജി. ആൻഡ് എ.സി. ജില്ലാ കോഡിനേറ്റർ എം.ടി. ഫരീദ, ജോയിന്റ് കോഡിനേറ്റർ ഫിറോസ് പെരിങ്ങളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യദിന സെഷനുകളിൽ 'വോയ്‌സസ് ദാറ്റ് ഷേപ്പ് ദി വേൾഡ്', ഹ്യുമാനിറ്റീസ്, സിവിൽ സർവീസ്, പൊതുസേവനം എന്നീ വിഷയങ്ങളിൽ ഡോ. ഇസഡ്.എ. അഷ്റഫ്, സി. ജയദീപ് എന്നിവർ ക്ലാസുകൾ നയിച്ചു.


​മിനി ദിശ എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30-ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും. ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ. അധ്യക്ഷത വഹിക്കുകയും കെ.എം. അഭിജിത്ത് എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur