രാമനാട്ടുകര : ഗതാഗതക്കുരുക്കിനിടെ ട്രാക്ക് തെറ്റിച്ച് എതിർദിശയിലൂടെ എത്തിയ സ്വകാര്യബസിനെ പിന്നോട്ടെടുപ്പിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. വ്യാഴാഴ്ച വൈകുന്നേരം 6.30-ഓടെയായിരുന്നു സംഭവം. ബി.സി. റോഡിൽ നിന്ന് ചെറുവണ്ണൂർ റോഡിലേക്ക് പ്രവേശിച്ച് നഗരത്തിലേക്ക് വരികയായിരുന്നു കമ്മിഷണർ.
കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വരിവരിയായി നിൽക്കുമ്പോഴാണ്, ട്രാക്ക് തെറ്റിച്ച് എതിർദിശയിലൂടെ എത്തിയ 'റഹീസ്' എന്ന സ്വകാര്യബസ് കമ്മിഷണറുടെ വാഹനത്തിന് കുറുകെ എത്തിയത്. കോഴിക്കോട് നിന്ന് മീഞ്ചന്ത വഴി മണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണിത്. ഉടൻതന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ കമ്മിഷണർ, ബസ് പിന്നോട്ടെടുത്ത് യഥാർത്ഥ ട്രാക്കിലേക്ക് മാറ്റാൻ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ബസ് കൃത്യമായ ട്രാക്കിൽ പ്രവേശിച്ചതിനുശേഷമാണ് തുടർയാത്രയ്ക്ക് അനുമതി നൽകിയത്.
നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ അപ്പോൾത്തന്നെ ട്രാഫിക് പോലീസിന് നിർദേശം നൽകിയതായും, ബസ് ജീവനക്കാരോട് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ അറിയിച്ചു. ഈ റൂട്ടിൽ സ്വകാര്യബസുകൾ തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നതായി യാത്രക്കാരുടെയും മറ്റ് വാഹനയാത്രികരുടെയും ഭാഗത്തുനിന്ന് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് സിറ്റി പോലീസ് കമ്മിഷണറുടെ നേരിട്ടുള്ള ഇടപെടലുണ്ടായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















