വടകര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ നിർമാണം ആരംഭിച്ചു

വടകര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ നിർമാണം ആരംഭിച്ചു
വടകര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ നിർമാണം ആരംഭിച്ചു
Share  
എഴുത്ത്

News desk

2026 Nov 27, 08:58 AM

വടകര : വടകര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. സ്റ്റേഷനിലെ ഗുഡ്‌സ് ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്ത് മണ്ണിട്ട് നികത്തുന്ന പ്രവൃത്തികളാണ് രണ്ടാഴ്ച മുൻപ് തുടങ്ങിയത്. നിലവിലെ ട്രാക്കിന്റെ നിരപ്പിലെത്താൻ മൂന്നര മീറ്റർ ഉയരത്തിലാണ് ഈ ഭാഗം നികത്തുന്നത്. കരാർ ഏറ്റെടുത്ത കമ്പനി റെയിൽവേയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ഇതിനാവശ്യമായ മണ്ണ് ശേഖരിക്കുന്നത്.


​ചതുപ്പ് നിലവും കണ്ടൽക്കാടുകളും നിറഞ്ഞ പ്രദേശമായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി പാക്കയിൽ ഭാഗത്തെ റോഡിന്റെ അരിക് കെട്ടി ഉയർത്തി ഓവുചാൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. പ്രദേശത്ത് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ റെയിൽവേയും സന്നദ്ധ സംഘടനകളും ചേർന്ന് മുൻപ് പല പദ്ധതികളും ആവിഷ്കരിച്ചിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല. പുതിയ ഡിപ്പോ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിനും ശാശ്വത പരിഹാരമാകും.


​റെയിൽവേ പാളങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന ഭാരമേറിയ യന്ത്രങ്ങളുടെ സർവീസിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി പ്രാദേശികമായി സജ്ജീകരിക്കുന്ന ഉപകേന്ദ്രമാണ് ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ. പ്രധാന സോണൽ വർക്ക്ഷോപ്പുകളിൽ നിന്ന് അകലെയുള്ള ഡിവിഷനുകളിൽ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനാണ് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. 12 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്.


​നിലവിൽ പാലക്കാട് റെയിൽവേ ഡിവിഷനിൽ എവിടെയും ട്രാക്ക് മെഷീനുകളുടെ അറ്റകുറ്റപ്പണി നടത്താൻ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ഡിവിഷനിലെ സാറ്റലൈറ്റ് ഡിപ്പോ വടകരയ്ക്ക് അനുവദിച്ചത്. ഡിപ്പോ പ്രവർത്തനസജ്ജമാകുന്നതോടെ ഡിവിഷനിലെ ട്രാക്ക് നവീകരണ യന്ത്രങ്ങളുടെയെല്ലാം സർവീസിങ് വടകരയിലായിരിക്കും നടക്കുക. പാലക്കാട് ഡിവിഷൻ വിഭജനം പദ്ധതിയെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും, വിഭജന നടപടികൾക്ക് മുൻപ് തന്നെ പദ്ധതിയുടെ ശുപാർശകളും പ്രാരംഭ നടപടികളും പൂർത്തിയായിരുന്നതിനാൽ നിർമാണം തടസ്സമില്ലാതെ മുന്നോട്ടുപോകും.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur