ബി.ആർ.സി. ട്രെയിനർ നിയമനത്തിൽ ക്രമക്കേട് ആരോപണം; കെ.പി.എസ്.ടി.എ. ഉപരോധത്തെ തുടർന്ന് ലിസ്റ്റ് മരവിപ്പിച്ചു

ബി.ആർ.സി. ട്രെയിനർ നിയമനത്തിൽ ക്രമക്കേട് ആരോപണം; കെ.പി.എസ്.ടി.എ. ഉപരോധത്തെ തുടർന്ന് ലിസ്റ്റ് മരവിപ്പിച്ചു
ബി.ആർ.സി. ട്രെയിനർ നിയമനത്തിൽ ക്രമക്കേട് ആരോപണം; കെ.പി.എസ്.ടി.എ. ഉപരോധത്തെ തുടർന്ന് ലിസ്റ്റ് മരവിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Nov 27, 08:57 AM

കോഴിക്കോട് : സമഗ്രശിക്ഷാ കേരളയ്ക്ക് (എസ്.എസ്.കെ.) കീഴിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിൽ (ബി.ആർ.സി.) ട്രെയിനർ തസ്തികയിലേക്ക് മുസ്ലിം ലീഗിന് താല്പര്യമുള്ളവരെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തെ തുടർന്ന് കെ.പി.എസ്.ടി.എ. നടത്തിയ ഉപരോധസമരത്തിനൊടുവിൽ ജില്ലയിലെ നിയമന ലിസ്റ്റ് പൂർണ്ണമായി മരവിപ്പിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ ചേലേരിയെ ഉപരോധിച്ചതോടെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഇടപെട്ടാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചത്.


​ട്രെയിനർ തസ്തികകൾ വീതം വെക്കുന്നത് സംബന്ധിച്ച് കോൺഗ്രസ്, മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകൾ തമ്മിൽ നേരത്തേ ധാരണയുണ്ടായിരുന്നു. കെ.പി.എസ്.ടി.എ.യ്ക്ക് 23 ട്രെയിനർമാരെയും കെ.എസ്.ടി.യു.വിന് 22 ട്രെയിനർമാരെയും നൽകാമെന്നായിരുന്നു തീരുമാനം. എന്നാൽ അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോൾ മുൻധാരണകൾ അട്ടിമറിച്ച് കെ.പി.എസ്.ടി.എ.യുടെ ആറ് പേരെ ഒഴിവാക്കിയതായും, ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ ചേലേരിയുടെ ഭാര്യയ്ക്ക് ഉൾപ്പെടെ നിയമനം നൽകിയതായും ആരോപണമുയർന്നു. ഇതിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ചേളന്നൂരിൽ നിയമനം ലഭിച്ചിരുന്ന കെ.പി.എസ്.ടി.എ. ചേവായൂർ ഉപജില്ലാ പ്രസിഡന്റ് ബിജോയ് ഡേവിഡിനെ ബുധനാഴ്ച ഫറോക്കിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഇതോടെയാണ് സംഘടന ഉപരോധസമരത്തിലേക്ക് നീങ്ങിയത്.


​നേരത്തേ ഈ വിഷയത്തിൽ നേതാക്കൾ ജില്ലാ പ്രോജക്ട് കോഡിനേറ്ററുമായി ചർച്ച നടത്തുകയും, സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലംമാറ്റ ഉത്തരവ് കൂടി വന്നതോടെ വ്യാഴാഴ്ച വൈകീട്ട് നാലിന് ഉപരോധം ആരംഭിക്കുകയായിരുന്നു. ബിജോയ് ഡേവിഡിന്റെ സ്ഥലംമാറ്റം റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ നിലപാടെടുത്തതോടെ പ്രതിഷേധം നീണ്ടു. ഒടുവിൽ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ലിസ്റ്റ് മരവിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് രാത്രി ഏഴുമണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.


​പ്രതിഷേധ സമരത്തിന് സംസ്ഥാന സെക്രട്ടറി ടി. ആബിദ്, ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി. അശോക് കുമാർ, സജീവൻ കുഞ്ഞാത്ത്, കെ.എം. സുജേഷ്, കെ.പി. മനോജ് കുമാർ, ജില്ലാ ട്രഷറർ കൃഷ്ണമണി എന്നിവർ നേതൃത്വം നൽകി.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur