കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഭരണഘടനാ ദിനം ആചരിച്ചു

കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഭരണഘടനാ ദിനം ആചരിച്ചു
കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഭരണഘടനാ ദിനം ആചരിച്ചു
Share  
എഴുത്ത്

News desk

2026 Nov 26, 10:04 PM

ഭരണഘടനയുടെ ആമുഖം വായിച്ച് ജീവനക്കാർ; ക്വിസ് മത്സരത്തിൽ ഗീത പറമ്പത്തിന് ഒന്നാം സ്ഥാനം

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണ പുതുക്കി നവംബർ 26-ന് ആചരിക്കുന്ന ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വിവിധ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചു.

ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ, പൗരന്മാരുടെ മൗലികാവകാശങ്ങൾ, കടമകൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയും ഭരണഘടനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

ചടങ്ങിന്റെ ഭാഗമായി ഓഫീസിലെ മുഴുവൻ ജീവനക്കാരും ചേർന്ന് ഭരണഘടനയുടെ ആമുഖം (പ്രീആംബിൾ) ഉച്ചത്തിൽ വായിച്ചു. തുടർന്ന് ജീവനക്കാർക്കായി ഭരണഘടനയെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

അസിസ്റ്റന്റ് ഡയറക്ടർ അനിൽ കുമാർ നൊച്ചിയിൽ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ആമുഖ വായനയ്ക്കും ക്വിസ് മത്സരത്തിനും അസിസ്റ്റന്റ് ഡയറക്ടർ ടി. ഷാഹുൽ ഹമീദ് നേതൃത്വം നൽകി. സീനിയർ സൂപ്രണ്ട് ഗിരീഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ കെ.പി. മുഹസിൻ, ജില്ലാ എംപവർമെന്റ് ഓഫീസർമാരായ കെ. രജിത, പി. പ്രിയ എന്നിവർ സംസാരിച്ചു.

ക്വിസ് മത്സരത്തിൽ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരിയായ ഗീത പറമ്പത്ത് ഒന്നാം സ്ഥാനവും സൂപ്രണ്ട് എ.എം. ഷമീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur