ആദിവാസി തൊഴിലാളികൾക്ക് കൂലിയായി മദ്യവിൽപ്പന; തൊഴിൽ ചൂഷണം നടത്തിവന്ന മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ

ആദിവാസി തൊഴിലാളികൾക്ക് കൂലിയായി മദ്യവിൽപ്പന; തൊഴിൽ ചൂഷണം നടത്തിവന്ന മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ
ആദിവാസി തൊഴിലാളികൾക്ക് കൂലിയായി മദ്യവിൽപ്പന; തൊഴിൽ ചൂഷണം നടത്തിവന്ന മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Nov 26, 12:55 PM

സുൽത്താൻബത്തേരി: തമിഴ്‌നാട് അതിർത്തിയിൽ ആദിവാസി തൊഴിലാളികൾക്ക് കൂലി നൽകുന്നതിന് പകരം മദ്യം വിൽപ്പന നടത്തി വന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടുവൻചാൽ കോട്ടൂർ തകിടിയിൽ വീട്ടിൽ എൽദോ ആണ് പിടിയിലായത്. പതിവ് പോലെ ഉദ്യോഗസ്ഥരെ കണ്ട മാത്രയിൽ ഓടിരക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം എക്‌സൈസ് സംഘം തടഞ്ഞു. അതിർത്തിപ്രദേശമായതിനാൽ ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞാൽ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു പ്രതി ചെയ്തിരുന്നത്. എന്നാൽ എക്‌സൈസ് സമയോചിതമായി ഇടപ്പെട്ടതോടൈ ഇയാൾ കുടുങ്ങുകയായിരുന്നു.


കോട്ടൂരിലെ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചും മറ്റുമായിരുന്നു ഇയാളുടെ ലഹരിവിൽപ്പന. തൊഴിലാളികളെ ചൂഷണം ചെയ്യാനായി ഇയാൾ അനധികൃതമായി ശേഖരിച്ച മദ്യവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. മുമ്പും സമാന കേസുകളിൽ എൽദോ പ്രതിയായിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ലെന്നാണ് എക്‌സൈസിന്റെ വാദം.


ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം.ബി. ഹരിദാസൻ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാംതീയ്യതി കോട്ടൂരിൽ വെച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ചിരുന്നു. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ എൽദോയെ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിചാലിൽ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, രജീഷ് രായരോത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ. അജയ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എൻഎം. അൻവർ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur