പരതൂർ സ്കൂളിലെ വെടിവെപ്പ് കേസ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

പരതൂർ സ്കൂളിലെ വെടിവെപ്പ് കേസ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
പരതൂർ സ്കൂളിലെ വെടിവെപ്പ് കേസ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
Share  
എഴുത്ത്

News desk

2026 Nov 26, 12:54 PM

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദുവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കേസിൽ തോക്ക് കൈവശം വച്ചതിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കുട്ടിയുടെ കയ്യിലുണ്ടായിരുന്നത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.


പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിൻറെ നടപടി ഉണ്ടാകും. കുട്ടിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമെന്ന് കണ്ടെത്തിയിട്ടുണ്ട്. 0.22 റിവോൾവർ ആണ് പിടിച്ചെടുത്തത്. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്ക് ആണെന്നും തോക്കിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് പറയുന്നു. തോക്ക് കുട്ടിയുടെ മുത്തശ്ശൻറേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ കയ്യിൽ തോക്ക് എങ്ങനെ വന്നു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur