വിപഞ്ചികയുടെയും മകളുടെയും മരണം: ഭർതൃപിതാവിന് ഇടക്കാല ജാമ്യം

വിപഞ്ചികയുടെയും മകളുടെയും മരണം: ഭർതൃപിതാവിന് ഇടക്കാല ജാമ്യം
വിപഞ്ചികയുടെയും മകളുടെയും മരണം: ഭർതൃപിതാവിന് ഇടക്കാല ജാമ്യം
Share  
എഴുത്ത്

News desk

2026 Nov 26, 12:51 PM

കൊല്ലം: വിപഞ്ചികയേയും മകളേയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, വിദേശത്തുള്ള ഭർതൃപിതാവിന് ഇടക്കാല ജാമ്യം. കേസിലെ മൂന്നാം പ്രതിയായ മോഹനന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ചു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. പ്രതിക്ക് ഇടക്കാല ജാമ്യം നൽകിയതിനെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി.


കേസിലെ ഒന്നാം പ്രതി നിതീഷും മൂന്നാം പ്രതി നീതുവും വിദേശത്ത് തുടരുകയാണ്. 2025 ജൂലൈ 9-നാണ് വിപഞ്ചികയേയും ഒന്നര വയസുള്ള മകൾ വൈഭവിയേയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur