ഇടുക്കി : ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ നിർണ്ണായക പുരോഗതി. ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ആനയെ കണ്ടെത്താൻ ദൗത്യസംഘത്തിന് സാധിച്ചു. നിലവിൽ ട്രാക്കിംഗ് ടീമും ഡ്രോൺ സംഘവും ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
രാവിലെ എട്ടുമണിക്ക് മുൻപായി ആനയെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ പ്രധാന ലക്ഷ്യം. ആനയെ ലൊക്കേറ്റ് ചെയ്തതിന് പിന്നാലെ മയക്കുവെടി വെക്കുന്നതിനായുള്ള ഡാർട്ടിംഗ് ടീം മേഖലയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ അതിനുമുൻപായി ദൗത്യം പൂർത്തിയാക്കാനാണ് വനംവകുപ്പിന്റെ ശ്രമം. മഴ പെയ്താൽ ദൗത്യം വീണ്ടും നീട്ടിവയ്‌ക്കേണ്ടിവരും. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ലും ശക്തമായ കാറ്റും കനത്ത മഞ്ഞും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാലിലെ ആറ് വാർഡുകളിൽ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.
ദൗത്യത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച വൈകീട്ട് 3.38-ന് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചിരുന്നെങ്കിലും മയങ്ങാതെ നിന്ന ആന കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പിന്നീട് ചിന്നക്കനാൽ കുടി സെറ്റിൽമെന്റ് ഭാഗത്താണ് ആനയെ അവസാനമായി കണ്ടത്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനയെ വീണ്ടും കണ്ടെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















