ദേശീയപാത അഴിയൂർ-വെങ്ങളം റീച്ച്: മാർച്ചിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ വാഗഡ്; പൂർണ സജ്ജമാകാൻ 2028 ആകും

ദേശീയപാത അഴിയൂർ-വെങ്ങളം റീച്ച്: മാർച്ചിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ വാഗഡ്; പൂർണ സജ്ജമാകാൻ 2028 ആകും
ദേശീയപാത അഴിയൂർ-വെങ്ങളം റീച്ച്: മാർച്ചിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ വാഗഡ്; പൂർണ സജ്ജമാകാൻ 2028 ആകും
Share  
എഴുത്ത്

News desk

2026 Nov 26, 08:52 AM

വടകര : ദേശീയപാതയിലെ അഴിയൂർ-വെങ്ങളം റീച്ചിൽ വാഗഡ് ഇൻഫ്രാസ്ട്രക്‌ചർ ഏറ്റെടുത്ത പ്രവൃത്തികൾ അടുത്ത മാർച്ചിനുള്ളിൽ പൂർത്തീകരിക്കാൻ നീക്കം. എന്നാൽ പുതുതായി അനുവദിച്ച അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്ന ഗൾഫാർ കൺസ്ട്രക്‌ഷൻസിന്റെ പ്രവൃത്തികൾ പൂർത്തിയാകാൻ 2028 മേയ് വരെ സമയമെടുക്കും. അതിനാൽ വാഗഡ് മാർച്ചിൽ പണി പൂർത്തിയാക്കിയാലും റീച്ച് പൂർണമായും ഗതാഗതയോഗ്യമാകാൻ ഒന്നരവർഷത്തോളം ഇനിയും കാത്തിരിക്കേണ്ടിവരും. ഇതിനുപുറമെ പുതിയ അടിപ്പാതകൾക്കായി വിവിധയിടങ്ങളിൽ നടക്കുന്ന ജനകീയ സമരങ്ങൾ അംഗീകരിക്കപ്പെട്ടാൽ നിർമാണ കാലാവധി വീണ്ടും നീളാൻ സാധ്യതയുണ്ട്.


​അഴിയൂർ മുതൽ വടകര വരെയുള്ള ഭാഗത്ത് മുക്കാളിക്കും മടപ്പള്ളിക്കും ഇടയിലാണ് വാഗഡിന് പ്രധാനമായും പ്രവൃത്തികൾ ബാക്കിയുള്ളത്. ചോമ്പാലയിൽ അടിപ്പാത ആവശ്യപ്പെട്ട് കർമസമിതി സമരം തുടരുന്നതിനാൽ ദിവസങ്ങൾക്ക് മുൻപ് ആരംഭിക്കാൻ ശ്രമിച്ച പണികൾ തടസ്സപ്പെട്ടിരുന്നു. മുക്കാളിയിൽ സോയിൽ നെയിലിങ് തകർന്ന ഭാഗത്തെ സംരക്ഷണഭിത്തി നിർമാണവും പൂർത്തിയാകാനുണ്ട്. കേളുബസാറിലെ പുതിയ അടിപ്പാതയുടെ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പൂർത്തിയായാലേ ഇരുവശത്തെയും റോഡുകളെ ബന്ധിപ്പിക്കാനാകൂ. മടപ്പള്ളി മുതൽ കൈനാട്ടി വരെയുള്ള ഭാഗത്ത് 85 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഇതിനിടെ കെ.ടി. ബസാറിലും നാദാപുരം റോഡിലും പുതിയ അടിപ്പാതകൾ വേണമെന്ന ആവശ്യവും ശക്തമാണ്.


​കൈനാട്ടി മുതൽ വടകര കരിമ്പനപ്പാലം വരെയാണ് ഏറ്റവും കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അവശേഷിക്കുന്നത്. ഇവിടെ ഗൾഫാർ ഉയരപ്പാതയുടെ നീളം കൂട്ടുന്ന പ്രവൃത്തികൾ നടത്തുന്നതിനിടയിലുള്ള റോഡ് നിർമാണമാണ് വാഗഡിന് പൂർത്തിയാക്കാനുള്ളത്. കരിമ്പനപ്പാലം മുതൽ പാലോളിപ്പാലം വരെയുള്ള പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ഭാഗം നേരത്തേ പൂർത്തിയായിരുന്നു. മൂരാട്-നന്തി ഭാഗത്ത് പയ്യോളിക്ക് സമീപമുള്ള ഒരു കലുങ്ക് നിർമാണം മാത്രമാണ് ബാക്കിയുള്ളത്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ നാട്ടുകാരുടെ സമരം തുടരുന്ന കുന്നോറമലയിലാണ് പ്രധാന പ്രവൃത്തികൾ അവശേഷിക്കുന്നത്. ചെങ്ങോട്ടുകാവ് മുതൽ വെങ്ങളം വരെയുള്ള പണികൾ മാർച്ചിനുള്ളിൽ തീർക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.


​അതേസമയം, വടകര ബൈപ്പാസിലെ ഉയരപ്പാതയുടെയും മേൽപ്പാലങ്ങളുടെയും നീളം കൂട്ടുന്ന പ്രവൃത്തികൾ ഗൾഫാർ കൺസ്ട്രക്‌ഷൻസ് ഊർജിതമാക്കിയിട്ടുണ്ട്. പൈലിങ്ങും ഗർഡർ നിർമാണവും ഒരേസമയം പുരോഗമിക്കുകയാണ്. പുതിയ സ്റ്റാൻഡ് പരിസരം, അടയ്ക്കാത്തെരു, പെരുവാട്ടുംതാഴ പാലത്തിന്റെ ഒരു വശം എന്നിവിടങ്ങളിൽ പൈലിങ് പൂർത്തിയായി തൂണുകളുടെയും പൈൽക്യാപുകളുടെയും നിർമാണം ആരംഭിച്ചു. കൈനാട്ടിയിലും കരിമ്പനപ്പാലത്തും പൈലിങ് നടന്നുവരികയാണ്. നിർമിച്ചുവെക്കുന്ന ഗർഡറുകൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലമില്ലാത്തതാണ് നിലവിൽ നിർമാണ കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur