മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യം നാളത്തേക്ക് മാറ്റി

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യം നാളത്തേക്ക് മാറ്റി
മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യം നാളത്തേക്ക് മാറ്റി
Share  
എഴുത്ത്

News desk

2026 Nov 25, 06:25 PM

​ഇടുക്കി : ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം വനംവകുപ്പ് താൽക്കാലികമായി അവസാനിപ്പിച്ചു. ഓമനക്കുഴി ഭാഗത്തുവെച്ച് ആനയ്ക്ക് ആദ്യഘട്ട മയക്കുവെടി നൽകിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. വെടിയേറ്റിട്ടും ആന മയങ്ങാതെ ഉൾവനത്തിലേക്ക് മുന്നോട്ടുനീങ്ങുകയായിരുന്നു. ആനയുടെ പ്രതികരണം നിരീക്ഷിച്ച ശേഷം രണ്ടാം ഡോസ് നൽകാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കമെങ്കിലും മഴയും കനത്ത മൂടൽമഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി.


​സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനെ തുടർന്നാണ് ഇന്നത്തെ ദൗത്യം നിർത്തിവെക്കാൻ തീരുമാനിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നാളെ രാവിലെ പുനരാരംഭിക്കും. രാവിലെ മുതൽ ദൗത്യസംഘത്തെ വട്ടംകറക്കുകയായിരുന്നു ആന. പ്രദേശത്ത് പെയ്ത മഴയും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചു.


​ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന ചക്കക്കൊമ്പൻ ആനയിറങ്കൽ, മൂലത്തുറ, പൂപ്പാറ, കോരമ്പാറ എന്നീ ജനവാസ മേഖലകളിലാണ് പതിവായി ഇറങ്ങുന്നത്. ചക്ക തിന്നാനായി കൃഷിയിടങ്ങളിൽ കടന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പ്രദേശവാസികൾക്ക് വലിയ തലവേദനയായിരുന്നു. 2023 ജനുവരിയിൽ വനംവകുപ്പ് വാച്ചർ ശക്തിക്കും, ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പന്തളിക്കളം സ്വദേശി വിജയനും ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു. ഇതിനുപുറമെ മുറിവാലൻ എന്ന കാട്ടാനയെയും മറ്റൊരു കുട്ടിക്കൊമ്പനെയും ചക്കക്കൊമ്പൻ കൊലപ്പെടുത്തിയിട്ടുണ്ട്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur