മലപ്പുറം : പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 61-കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തവനൂർ മറവഞ്ചേരി പറപ്പുത്ത് പറമ്പിൽ വാഴയിൽ വളപ്പിൽ വീട്ടിൽ മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം.
പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, ഇരകളുടെ നഷ്ടപരിഹാര പദ്ധതിപ്രകാരം കുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ നിയമസേവന അതോറിറ്റിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. ശിക്ഷാവിധിക്കു പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത കുറ്റിപ്പുറം പോലീസ് വിശദമായ അന്വേഷണം നടത്തി. അന്നത്തെ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പൊന്നാനി അതിവേഗ പ്രത്യേക കോടതിയിലെ മുൻ ജഡ്ജി സുബിത ചിറക്കലിന്റെ നേതൃത്വത്തിലാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരൻ എന്നിവർ ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















