കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ
Share  
എഴുത്ത്

News desk

2026 Nov 25, 12:38 PM

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാ പിഴവ് ഉണ്ടായെന്നും മരണവിവരം ഡോക്ടേഴ്സ് മറച്ചുവച്ചെന്നുമാണ് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായി എന്നാണ് വിശദീകരണം.


ശസ്ത്രക്രിയക്ക് ശേഷം പുറത്ത് കൊണ്ടു വന്ന മാധവിക്ക് എന്താണ് സംഭവിച്ചത് എന്നറിയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും മാധവിക്ക് ഉണ്ടായിരുന്നില്ലെന്നും മരണ വിവരം പോലും കൃത്യമായി അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി. അനസ്തേഷ്യ നൽകുമ്പോഴോ ശസ്ത്രക്രിയക്കിടയിലോ പിഴവ് സംഭവിച്ചോയെന്നാണ് കുടുംബത്തിന്റെ സംശയം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ്‌ ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റുമ്പോൾ ബി പി കുറഞ്ഞിരുന്നുവെന്നും ആശുപത്രി അധികൃതർ. സംഭവത്തിൽ ഡിഎംഒക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു.


സംഭവത്തിൽ പ്രതിഷേധാവുമായി ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി. സുപ്രണ്ടിനെ ഉപരോധിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന രേഖമൂലം ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിച്ചത്. മാധവിയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur