തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം ഇന്ന് 143-ാം ദിവസത്തിലേക്ക് കടന്നുവെങ്കിലും അനുനയത്തിന്റെ സൂചനകൾ ഇല്ല. ഉദ്യോഗാർത്ഥികളുമായി ഇതുവരെ സർക്കാർ തുടർ ചർച്ചയ്ക്ക് ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞാഴ്ച സമരനേതാവ് വളർമതിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ബുധനാഴ്ചയ്ക്കുള്ളിൽ വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തുടർചർച്ച സംബന്ധിച്ച സൂചനകളൊന്നും സർക്കാർ നൽകിയിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ എൽപിഎസ്ടി വിഷയം ചർച്ചയാകില്ലെന്നാണ് സൂചന. അധ്യാപക - വിദ്യാർത്ഥി അനുപാതം കുറച്ചില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
അതേസമയം ഉദ്യോഗാർത്ഥികളുടെ സമരം ശക്താമായി തുടരുകയാണ്. അധ്യാപക - വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം നടപ്പാക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ റിട്ടയർമെന്റ് ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നടത്തണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിന്മേലുള്ള ചർച്ചകളും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനിടെ, യുപിഎസ്ടി ഉദ്യോഗാർത്ഥികളും സമാന ആവശ്യങ്ങൾ ഉന്നയിച്ച് സമരവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഒമ്പത് ജില്ലകളിൽ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് പോലും ജോലി ലഭിച്ചിട്ടില്ലെന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group















