മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; ദൗത്യസംഘം പുറപ്പെട്ടു, ആന നിലവിൽ ചിന്നക്കനാൽ 301 കോളനിക്ക് സമീപം

മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; ദൗത്യസംഘം പുറപ്പെട്ടു, ആന നിലവിൽ ചിന്നക്കനാൽ 301 കോളനിക്ക് സമീപം
മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; ദൗത്യസംഘം പുറപ്പെട്ടു, ആന നിലവിൽ ചിന്നക്കനാൽ 301 കോളനിക്ക് സമീപം
Share  
എഴുത്ത്

News desk

2026 Nov 25, 08:53 AM

ഇടുക്കി : ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന് തുടക്കമായി. ദൗത്യസംഘം വിവിധ ടീമുകളായി തിരിഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു. ആനയുടെ സാന്നിധ്യം കൃത്യമായി ട്രാക്ക് ചെയ്തുകഴിഞ്ഞതായും നിലവിൽ ചിന്നക്കനാൽ 301 കോളനിക്ക് സമീപമുള്ള ചോലവനത്തിലാണ് കൊമ്പനുള്ളതെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം അനുയോജ്യമായ സാഹചര്യത്തിൽ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം.


​ചിന്നക്കനാലിലെ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസിൽ നിന്നാണ് 50 പേരടങ്ങുന്ന പ്രധാന ദൗത്യസംഘം പുറപ്പെട്ടത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി 50 പേരടങ്ങുന്ന ബാക്കപ്പ് ടീമും ക്യാമ്പ് ഓഫീസിൽ സജ്ജമാണ്. രണ്ട് കുങ്കിയാനകളെയും ദൗത്യത്തിനായി എത്തിച്ചിട്ടുണ്ട്. നിലവിൽ ചോലവനത്തിലുള്ള ആനയെ 301 കോളനിയിലെ ജനവാസ മേഖലയ്ക്ക് അടുത്തുള്ള നിരപ്പായ പ്രദേശത്തേക്കോ, മുൻപ് അരിക്കൊമ്പനെ പിടികൂടിയ സിമന്റ് പാലത്തെ നിരപ്പായ പ്രദേശത്തേക്കോ എത്തിച്ച ശേഷം മാത്രമേ മയക്കുവെടി വെയ്ക്കാൻ സാധിക്കുകയുള്ളൂ.


​മയക്കുവെടി വെച്ച് മയക്കിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കും. തുടർന്ന് ചിന്നക്കനാൽ വനമേഖലയിലേക്ക് തന്നെ ആനയെ തിരിച്ചുവിടുന്ന തരത്തിലാണ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ചക്കക്കൊമ്പനെ പ്രദേശത്തുനിന്ന് പൂർണ്ണമായി മാറ്റണമെന്നാണ് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം. എന്നാൽ, നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ ആനയെ മാറ്റാൻ കഴിയില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാനും ജനവാസ മേഖലയിലേക്ക് ഇറങ്ങുമ്പോൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ​ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur