കോഴിക്കോട് : കൊയിലാണ്ടിയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന 'വിഷൻ 2040'-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വിഷൻ കൊയിലാണ്ടി കോൺക്ലേവ്' ഈ മാസം 27-ന് നടക്കുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോൺക്ലേവിന്റെ മുന്നോടിയായി 'കൊയിലാണ്ടി ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ ഇന്നുമുതൽ രണ്ടു ദിവസങ്ങളിലായി പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 2040-ൽ കൊയിലാണ്ടി എങ്ങനെയായിരിക്കണമെന്നും ആ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ എന്തെല്ലാം പദ്ധതികൾക്കാണ് തുടക്കം കുറിക്കേണ്ടതെന്നും കോൺക്ലേവിൽ വിശദമായി ചർച്ച ചെയ്യും.
ചടങ്ങിൽ മന്ത്രിമാരായ എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ എം.പി., പി.ടി. ഉഷ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ധരും അനുഭവസമ്പന്നരും കോൺക്ലേവിൽ ആശയങ്ങൾ പങ്കുവെക്കും. പരിപാടി കഴിഞ്ഞ് ഒരു മാസത്തിനകം സമഗ്ര വികസനരേഖ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. ടൂറിസം, മിഷൻ സമുദ്ര ഉൾപ്പെടെ വലിയ വികസന സാധ്യതകളാണ് കൊയിലാണ്ടിക്കുള്ളതെന്നും, യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷം മണ്ഡലത്തിൽ 16 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചുവെന്നും എം.എൽ.എ. വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ, പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ്ബോസ് എന്നിവരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















