കോഴിക്കോട് ബീച്ചിൽ രാത്രികാല നിയന്ത്രണം വേണമെന്ന് പോലീസ്; നൈറ്റ് ലൈഫിനെ ബാധിക്കാതെ ക്രമീകരണത്തിനൊരുങ്ങി കോർപ്പറേഷൻ

കോഴിക്കോട് ബീച്ചിൽ രാത്രികാല നിയന്ത്രണം വേണമെന്ന് പോലീസ്; നൈറ്റ് ലൈഫിനെ ബാധിക്കാതെ ക്രമീകരണത്തിനൊരുങ്ങി കോർപ്പറേഷൻ
കോഴിക്കോട് ബീച്ചിൽ രാത്രികാല നിയന്ത്രണം വേണമെന്ന് പോലീസ്; നൈറ്റ് ലൈഫിനെ ബാധിക്കാതെ ക്രമീകരണത്തിനൊരുങ്ങി കോർപ്പറേഷൻ
Share  
എഴുത്ത്

News desk

2026 Nov 25, 08:51 AM

കോഴിക്കോട് : രാത്രികാലങ്ങളിൽ തർക്കങ്ങളും സംഘർഷങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ പരിശോധന കർശനമാക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നീക്കം. ബീച്ചിൽ വെളിച്ചവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഭാഗങ്ങളിൽ കൃത്യമായ നിയന്ത്രണം അനിവാര്യമാണെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഓപ്പൺ സ്റ്റേജ് മുതൽ മുഖദാർ ബീച്ച് വരെയുള്ള ഭാഗങ്ങളിൽ വെളിച്ചവും സുരക്ഷയുമുണ്ടെങ്കിലും ഭട്ട് റോഡ്, കോതി, കോന്നാട് ബീച്ച് എന്നിവിടങ്ങളിൽ വെളിച്ചക്കുറവും കാടുപിടിച്ച സാഹചര്യവുമാണുള്ളത്. ഇവിടം സാമൂഹ്യവിരുദ്ധർ താവളമാക്കുന്ന സാഹചര്യത്തിൽ, രാത്രി 11.30 മുതൽ ഇവിടങ്ങളിൽ സന്ദർശകരെ നിയന്ത്രിച്ച് വെളിച്ചമുള്ള ഭാഗങ്ങളിലേക്ക് മാറ്റാൻ നിർദേശിക്കും.


​പ്രദേശത്ത് നിയന്ത്രണം ആവശ്യപ്പെട്ട് സർവകക്ഷി കൂട്ടായ്മയായ തെക്കേപ്പുറം ജാഗ്രതാ സമിതിയും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ബീച്ചിലും കുറ്റിച്ചിറ പൈതൃക പദ്ധതി പ്രദേശത്തും സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ജില്ലാ കളക്ടർക്കും സിറ്റി പോലീസ് കമ്മീഷണർക്കും നിവേദനം നൽകി.


​അതേസമയം, നഗരത്തിലെ നൈറ്റ് ലൈഫിനെ ബാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പുലർച്ചെ വരെ ആളുകൾ ബീച്ചിൽ തങ്ങുന്നത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ തടസ്സമുണ്ടാക്കുന്നുണ്ട്. അതിനാൽ നൈറ്റ് ലൈഫിൽ കൃത്യമായ ക്രമീകരണം കൊണ്ടുവരേണ്ടതുണ്ടെന്നും, കളക്ടറുമായും പോലീസ് കമ്മീഷണറുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. ബീച്ചിൽ ഫുഡ് സ്ട്രീറ്റ് പ്രവർത്തനമാരംഭിച്ച ശേഷം മദ്യപിച്ചെത്തുന്നവരും കച്ചവടക്കാരും തമ്മിലുള്ള തർക്കങ്ങളും സംഘർഷങ്ങളും പതിവായിട്ടുണ്ട്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur