ചികിത്സാ വിഭാഗങ്ങൾ പരസ്പരം പോരടിക്കരുത്: മന്ത്രി കെ. മുരളീധരൻ

ചികിത്സാ വിഭാഗങ്ങൾ പരസ്പരം പോരടിക്കരുത്: മന്ത്രി കെ. മുരളീധരൻ
ചികിത്സാ വിഭാഗങ്ങൾ പരസ്പരം പോരടിക്കരുത്: മന്ത്രി കെ. മുരളീധരൻ
Share  
എഴുത്ത്

News desk

2026 Nov 25, 08:46 AM

കോഴിക്കോട് : ആരോഗ്യ മേഖലയിലെ വിവിധ ചികിത്സാ വിഭാഗങ്ങൾ പരസ്പരം പോരടിക്കാനുള്ളതല്ലെന്നും ഓരോ ശാഖയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ടെന്നും മന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതി സ്വീകരിക്കണമെന്നത് രോഗിയുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലി ആഘോഷമായ 'അലോക'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


​താൻ എം.പി. ആയിരുന്ന കാലത്ത് എം.പി. ഫണ്ട് ഉപയോഗിച്ച് കോളേജിൽ അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ സ്ഥാപിച്ചിരുന്നെങ്കിലും നിലവിൽ അത് പ്രവർത്തിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മെഷീൻ വാങ്ങാൻ സാധിക്കുമെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആളെ കിട്ടാത്തത് ചില ഭാഗങ്ങളിൽനിന്നുള്ള വിലക്ക് കാരണമാണ്. ഇക്കാര്യം വ്യക്തമാക്കാൻ കൂടിയാണ് താനിവിടെ ഇതുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജിലെ ഗോൾഡൻ ജൂബിലി ടവറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.


​കോളേജ് ഓഡിറ്റോറിയത്തിന് സ്ഥാപക പ്രിൻസിപ്പൽ ഡോ. കെ.എസ്. പ്രകാശത്തിന്റെ പേര് നൽകി. ഡോ. കെ.എസ്. പ്രകാശത്തിന്റെ ഛായാചിത്രം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാച്ഛാദനം ചെയ്തു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.സി. ശോഭിത, പ്രിൻസിപ്പൽ ഡോ. കെ.ആർ. മൻസൂർ അലി, ആശുപത്രി സൂപ്രണ്ട് ഡോ. ബി. റിതേഷ്, ഡി.എം.ഒ. ഡോ. ഹന്ന യാസ്മിൻ, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധി ഡോ. പി. വിജയൻ, എച്ച്.ഡി.എസ്. പ്രതിനിധി ഡോ. മുഹ്സിൻ, പി.ടി.എ. പ്രതിനിധി ഡോ. കെ. മുഹമ്മദ് അഷ്റഫ്, കോളേജ് യൂണിയൻ ചെയർപേഴ്സൻ പെർസിസ് തോമസ്, സ്റ്റാഫ് അഡ്വൈസർ ഡോ. ടി.പി. അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur