പയ്യോളി : വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി ബ്രാൻഡ് അംബാസഡറാകാൻ തയ്യാറാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇരിങ്ങൽ സർഗാലയയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി, ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക നന്മകൾക്കായുള്ള പല പദ്ധതികൾക്കും പ്രതിഫലമൊന്നും ആഗ്രഹിക്കാതെ മുൻപ് ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ പോലും തന്നെ ആരും വിളിക്കാറില്ലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
സർഗാലയയിലെ വികസന പ്രവൃത്തികൾ ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലായിരിക്കണം ഇതിന്റെ ഉദ്ഘാടനം നടത്തേണ്ടത്. ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ചെയ്യുന്ന നടി രേവതിയോട് റോമിലെ സമാനമായ ഷോ പോയി കാണാൻ നിർദേശിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 95.34 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമത്തിൽ പുരോഗമിക്കുന്നത്. ടൂറിസം റീജണൽ ഡയറക്ടർ വെങ്കിടേശ ദത്രേയൻ, അസിസ്റ്റന്റ് ഡയറക്ടർ എം. നരേന്ദ്രൻ, ഡയറക്ടർ റോഷൻ എം. തോമസ്, കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ്‌ചന്ദ്രൻ, യു.എൽ.സി.സി. ചീഫ് ജനറൽ മാനേജർ രോഹൻ പ്രഭാകർ, ഡയറക്ടർ ഡോ. ഇ.പി.എ. സന്ദേശ്, സർഗാലയ സി.ഇ.ഒ. ഷരോൺ വീട്ടിൽ, സി.ഒ.ഒ. ടി.കെ. രാജേഷ്, കോവളം ക്രാഫ്റ്റ് വില്ലേജ് സി.ഒ.ഒ. ടി.യു. ശ്രീപ്രസാദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ബി.ജെ.പി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽകൃഷ്ണ, സംസ്ഥാന സമിതി അംഗം എ.കെ. ബൈജു, പയ്യോളി നഗരസഭാ കൗൺസിലർ നിഷാ ഗിരീഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















