തിരുവനന്തപുരം: സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയ്ക്ക് ലൈസൻസും രജിസ്ട്രേഷനും ഏർപ്പെടുത്താൻ സർക്കാർ നടപടികൾ ആരംഭിച്ചു. ഓൺലൈൻ വഴിയടക്കം വിറ്റഴിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾ തടയുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു.
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്ക് പ്രചാരണം നൽകുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത്തരക്കാർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നേരത്തെ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇൻഫ്ലുവൻസർമാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും, അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നതായും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഉൽപ്പന്നങ്ങളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തടയണമെന്നാണ് ആവശ്യം. വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ വൃക്കരോഗങ്ങൾക്കും ചർമ്മരോഗങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ ഈ ഇടപെടൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































