വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവെൻസർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവെൻസർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവെൻസർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്
Share  
എഴുത്ത്

News desk

2026 Nov 24, 09:33 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി. സെലിബ്രിറ്റികളും വ്ലോഗർമാരും വലിയ തുക പ്രതിഫലം കൈപ്പറ്റിയാണ് ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾക്ക് പ്രചാരണം നൽകുന്നതെന്നും ഇത് തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


​തുടർച്ചയായ ഫെയർനെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെയാണ് 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകൾ വീണ്ടും സജീവമാക്കിയത്. പരിശോധനകളിൽ മെർക്കുറി ഉൾപ്പെടെയുള്ള മാരകമായ രാസപദാർത്ഥങ്ങളുടെ അംശം പല ഉൽപ്പന്നങ്ങളിലും കണ്ടെത്തിയിരുന്നു. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്തുക്കളും പിടിച്ചെടുത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ ചെയ്യുന്ന വ്ലോഗർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി.


​ഫേസ് ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന 'മെമ്പ്രനസ് നെഫ്രോപ്പതി' എന്ന രോഗമാണ് പതിനേഴുകാരിക്ക് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗകാരണം കണ്ടെത്തിയത്. വിദഗ്ധ ചികിത്സയെത്തുടർന്ന് പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur