പേരാമ്പ്ര: പട്ടണത്തിലെ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ ചായക്കടയുടെ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന ചാലിക്കര പുത്തൂർ റിംഷാദ് (27), കോമത്ത് മീത്തൽ ഷെമീം (38) എന്നിവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ചിരുതകുന്ന് റോഡ് കവലയിലായിരുന്നു അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് പേരാമ്പ്രയിലേക്ക് വരികയായിരുന്ന കാർ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് എതിർവശത്തുള്ള ചായക്കടയുടെ മതിലിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മറിഞ്ഞുവീഴുകയും ചെയ്തു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചായക്കടയ്ക്ക് മുന്നിൽ ആളുകളോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് പേരാമ്പ്ര പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പേരാമ്പ്ര ബൈപ്പാസ് റോഡ് സ്ഥിരം അപകടക്കെണിയായി മാറുന്നതായാണ് നാട്ടുകാരുടെ പരാതി. ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച ബൈപ്പാസിലെ തിരുവോത്ത് ഭാഗത്ത് കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കൂടാതെ ഞായറാഴ്ച വൈകീട്ട് പൈതോത്ത് റോഡ് കവലയിൽ രണ്ട് കാറുകൾ കൂട്ടിയിടിക്കുകയും ചെയ്തു. ഒട്ടേറെ ചെറുറോഡുകൾ വന്നുചേരുന്ന ബൈപ്പാസിൽ വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് കാൽനടയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നുണ്ട്. പൈതോത്ത് റോഡ് കവലയിലും ഇ.എം.എസ്. ആശുപത്രിക്കവലയിലുമാണ് ഏറ്റവുമധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































