തിരുവമ്പാടി: മലയോര മേഖലയുടെ ദീർഘകാല സ്വപ്നമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണപ്രവൃത്തികൾ വീണ്ടും ആരംഭിച്ചു. അവസാനഘട്ട ജോലികളിലൊന്നായ യാർഡിന്റെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിനായുള്ള ഷെഡിന്റെ മേൽക്കൂര പണിയുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. റോഡിനും യാർഡിനുമായി സി.കെ. കാസിം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.98 കോടി രൂപ അനുവദിച്ചതോടെയാണ് മുടങ്ങിക്കിടന്ന നിർമാണത്തിന് വീണ്ടും വേഗം കൈവന്നത്. മഴക്കാലത്തിന് മുൻപായി ആറുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ. അറിയിച്ചു.
എട്ടുവർഷം മുൻപ് തറക്കല്ലിട്ട പദ്ധതി തിരുവമ്പാടി അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് യാഥാർത്ഥ്യമാകുന്നത്. സബ് ഡിപ്പോയുടെ ബഹുനിലക്കെട്ടിട നിർമാണം കഴിഞ്ഞവർഷം തന്നെ പൂർത്തിയായിരുന്നെങ്കിലും ഫണ്ടിന്റെ അഭാവം മൂലം അനുബന്ധ പ്രവൃത്തികൾ സ്തംഭിച്ചിരിക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിർമാണം 2024 മേയിലാണ് ആരംഭിച്ചത്. 2.79 കോടി രൂപ വകയിരുത്തിയ പദ്ധതി ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിരുന്നു.
നിലവിൽ തിരുവമ്പാടി അങ്ങാടിയിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററും ഗാരേജും സ്റ്റേഷൻ ഓഫീസും പ്രവർത്തിക്കുന്നത്. പുതിയ സബ് ഡിപ്പോയും ബസ് സ്റ്റേഷനും പ്രവർത്തനസജ്ജമാകുന്നതോടെ ഇവയെല്ലാം കറ്റിയാടേക്ക് മാറും. അങ്ങാടിയിലെ നിലവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒരു സ്റ്റേഷൻ ഓഫീസ് മാത്രമായിരിക്കും പിന്നീട് പ്രവർത്തിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































