വടകര: കുരിയാടി ഫിഷ് ലാൻഡിങ് സെന്ററിനു സമീപം 159 മീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമാണം പൂർത്തിയായി. വടകര നഗരസഭ, ചോറോട് പഞ്ചായത്ത് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭാഗത്താണ് കെ.കെ. രമ എം.എൽ.എ.യുടെ ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവിൽ ഭിത്തി നിർമിച്ചത്.
തീരപ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മുഴുവൻ ഭാഗത്തും ഒരേസമയം നിർമാണം നടത്തുന്നതിനുള്ള സാമ്പത്തിക പരിമിതി കണക്കിലെടുത്ത്, ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഘട്ടംഘട്ടമായാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി വളപ്പ്, ആനാട് മേഖലകളിലെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ജനവാസ മേഖലകൾക്ക് മുൻഗണന നൽകിയാണ് നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും, മുട്ടുങ്ങൽ ഭാഗത്ത് കടൽഭിത്തി നിർമിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും കെ.കെ. രമ എം.എൽ.എ. അറിയിച്ചു.
ശക്തമായ തിരയടിയിൽ ഈ ഭാഗത്തെ തീരദേശ റോഡ് തകരുന്നതും, കടലേറ്റ സമയങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് ഉൾപ്പെടെ തിരമാലകൾ അടിച്ചുകയറുന്നതും പതിവായിരുന്നു. പുതിയ കടൽഭിത്തി യാഥാർത്ഥ്യമായതോടെ ഈ ദുരിതങ്ങൾക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ. ഭിത്തിയില്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്തിയാലും റോഡ് വേഗത്തിൽ തകരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. വടകര നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ കൈനാട്ടിയിൽ നിന്ന് യാത്രക്കാർക്ക് വേഗത്തിൽ കടന്നുപോകാൻ കഴിയുന്ന പ്രധാന സമാന്തര പാത കൂടിയാണ് ഈ തീരദേശ റോഡ്. ബാക്കിയുള്ള ഭാഗങ്ങളിലും ഉടൻ കടൽഭിത്തി നിർമിച്ച് റോഡ് പൂർണ്ണമായി നവീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































