കോഴിക്കോട്: മറികടക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് മീഞ്ചന്ത ജങ്ഷനിൽ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച കേസിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ അറസ്റ്റിലായി. മലപ്പുറം വേങ്ങര സ്വദേശികളായ പാലശ്ശേരി ഉവൈസ് (24), ചോലക്കൽ അബ്ദുൾ ഗഫൂർ (27), മണ്ടോടൻ മുഹമ്മദ് ഫാഹിസ് (26) എന്നിവരെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്.
കാസർകോട് ഉളിയത്തടുക്ക സ്വദേശി എം. ബദറുദ്ദീനാണ് (46) മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ചേളാരി മുതൽ ബസിനെ പിന്തുടർന്നെത്തിയ സംഘം മീഞ്ചന്തയിൽ വെച്ച് കാർ കുറുകെയിട്ട് ബസ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറെ സീറ്റിൽനിന്ന് വലിച്ചിറക്കാൻ ശ്രമിക്കുകയും മുഖത്തും താടിയിലും ഇടിക്കുകയും ചെയ്തു. മർദനത്തിൽ ബദറുദ്ദീന്റെ ചുണ്ടിന് പരിക്കേറ്റിട്ടുണ്ട്. ഒൻപത് പേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നതെന്നും ഇതിൽ മൂന്നുപേർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്നും ബദറുദ്ദീൻ പോലീസിന് മൊഴി നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































