തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് സ്പെഷ്യൽ ജഡ്ജ് വിധിച്ചത്. 2022 ജൂലൈ നാലിനായിരുന്നു സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. അപ്പീൽ ഒരു മാസത്തിനകം നൽകാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































