ശബരിമല: മണ്ഡലകാലത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ ശബരിമലയിൽ എത്തിയ തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബർ 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ 5,10,445 പേർ ദർശനം നടത്തിയപ്പോൾ ഈ വർഷം എത്തിയത് 2,71,800-ഓളം പേർ മാത്രമാണ്. ഏകദേശം 2.38 ലക്ഷം തീർഥാടകരുടെ, അതായത് 47 ശതമാനത്തോളം കുറവാണ് ആദ്യ ആഴ്ചയിലുണ്ടായത്. നടതുറന്ന ആദ്യ ദിവസമായ നവംബർ 16-ന് കഴിഞ്ഞ വർഷം 55,312 പേർ എത്തിയ സ്ഥാനത്ത് ഇത്തവണ 24,875 പേർ മാത്രമാണ് ദർശനം നടത്തിയത്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വർഷം 1.3 ലക്ഷം തീർഥാടകർ എത്തിയപ്പോൾ ഇത്തവണ എത്തിയത് 38,000 പേർ മാത്രമാണ്. മുൻവർഷങ്ങളിൽ മറ്റെല്ലാ ദിവസങ്ങളിലും എൺപതിനായിരത്തിലധികം തീർഥാടകർ എത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ അത് പകുതിയായി കുറഞ്ഞു. തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നടവരവ്, അപ്പം-അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് എന്നിവയിലൂടെയുള്ള വരുമാനത്തിൽ ഏഴ് മുതൽ പത്ത് കോടി രൂപ വരെ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ ഇരുപതിനായിരത്തിലധികം ആളുകൾ ദർശനത്തിന് എത്തിയിട്ടില്ല. ബുക്കിങ്ങുകൾ പൂർണമായി നിറഞ്ഞതായി കാണിക്കുകയും എന്നാൽ ആളുകൾ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലെ ദുരൂഹത സൈബർ ഫൊറൻസിക് സംഘത്തെ ഉപയോഗിച്ച് ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. ബുക്കിങ് നിറഞ്ഞിരിക്കുന്നതിനാൽ സോഫ്റ്റ്‌വെയറിൽ ഉടൻ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നും, നിലവിൽ വെർച്വൽ ക്യൂ ബുക്കിങ്ങിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, നിലയ്ക്കലിലെ പോലീസ് മർദനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കുന്നതിൽ കർശന നിർദേശവുമായി ദക്ഷിണ മേഖലാ ഐ.ജി. പി. പ്രകാശ് രംഗത്തെത്തി. സ്വഭാവദൂഷ്യമുള്ളവരെയും മദ്യപാനികളെയും പ്രശ്നക്കാരെയും ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും യൂണിറ്റ് മേധാവികൾക്കും ഐ.ജി. നിർദേശം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































