അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും കടിഞ്ഞാൺ; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും, വ്ലോഗർമാർക്കെതിരെയും നടപടി

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും കടിഞ്ഞാൺ; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും, വ്ലോഗർമാർക്കെതിരെയും നടപടി
അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും കടിഞ്ഞാൺ; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും, വ്ലോഗർമാർക്കെതിരെയും നടപടി
Share  
എഴുത്ത്

News desk

2026 Nov 23, 09:04 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം. സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം നൽകി ഗുളികകൾ, ഓയിന്റ്മെന്റ്, തൈലം എന്നിവ വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കും. കൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നിയമനടപടിയെടുക്കും. മംഗളൂരു-കാസർകോട് മേഖലകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വഴിയാണ് ഇത്തരം വസ്തുക്കൾ സംസ്ഥാനത്തേക്ക് വ്യാപകമായി എത്തുന്നതെന്നാണ് വിലയിരുത്തൽ. പാകിസ്താൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളിൽ നിർമാതാക്കളുടെ പേരോ നിർമാണ തീയതിയോ കാലാവധിയോ രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. മുഖകാന്തി വർധിപ്പിക്കാനുള്ള ഫേസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ.


​അതേസമയം, വ്യാജ ഫേസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ തന്നെയാണ് ഇരയായ 17-കാരിയുടെ തീരുമാനം. താൻ ഉപയോഗിച്ചിരുന്ന 'എഫ് ട്യൂൺ' (F-Tune) എന്ന ക്രീമിൽ നിന്നാണ് രോഗമുണ്ടായതെന്ന് പോലീസിന് മൊഴി നൽകിയതായും ക്രീമിന്റെ സാമ്പിൾ കൈമാറിയതായും പെൺകുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും നിലവിൽ ഈ ക്രീം ഉപയോഗിക്കുന്നവർ ഉടൻ തന്നെ അത് നിർത്തണമെന്നും കുട്ടി അഭ്യർഥിച്ചു. സമൂഹമാധ്യമങ്ങളിൽ കമന്റുകളിട്ട് വേദനിപ്പിക്കുന്നവരുണ്ടെങ്കിലും, തനിക്കുണ്ടായ ദുരന്തം മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാനാണ് നിയമപോരാട്ടത്തിന് ഇറങ്ങിയതെന്നും പെൺകുട്ടി വ്യക്തമാക്കി.


​ആരോഗ്യവകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകളിൽ ഫെയർനെസ് ക്രീമുകളിൽ ഹെവി മെറ്റലുകളുടെ മാരക സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. ചില ക്രീമുകളിൽ അനുവദനീയമായതിലും 20,000 മടങ്ങ് വരെ മെർക്കുറിയുടെ അംശം സ്ഥിരീകരിച്ചിരുന്നു. സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ഹാനികരമായ രാസവസ്തുക്കൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ, പരാതികൾക്ക് പിന്നാലെ 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകൾ വീണ്ടും ഊർജിതമാക്കാനാണ് സർക്കാർ നീക്കം.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur