പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ അയൽവാസി അറസ്റ്റിൽ

പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ അയൽവാസി അറസ്റ്റിൽ
പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ അയൽവാസി അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Nov 23, 08:58 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വണ്ടൂർ: പത്തുവയസ്സുകാരിയെ എഴുപതുകാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കുട്ടിയെ രക്ഷിക്കുന്നതിന് പകരം ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ കേസിൽ 46-കാരൻ അറസ്റ്റിലായി. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ശേഷം പ്രതി തന്റെ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകാലയത്തിൽ വിജയകുമാർ പത്തുവയസ്സുകാരിയെ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് വീടിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.


​വിജയകുമാറിന്റെ അയൽക്കാരനായ നൗഫൽ ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടിരുന്നു. എന്നാൽ കുട്ടിയെ രക്ഷിക്കാനോ വിവരം മറ്റുള്ളവരെ അറിയിക്കാനോ ശ്രമിക്കാതെ നൗഫൽ ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഈ മാസം 11-ന് പോലീസ് വിജയകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.


​കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനിടെയാണ് നൗഫൽ ദൃശ്യങ്ങൾ പകർത്തിയ വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അതിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും മൊബൈലിൽ സൂക്ഷിക്കുകയും ചെയ്തു, കുറ്റകൃത്യം മറച്ചുവെച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നൗഫലിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur