കോഴിക്കോട്: സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ലക്ഷദ്വീപ് അധികൃതർ പിടിച്ചുവെച്ച എട്ട് മത്സ്യത്തൊഴിലാളികളെയും നാട്ടിലെത്തിച്ചു. 25,000 രൂപ പിഴയടച്ച ശേഷമാണ് തൊഴിലാളികൾ ബോട്ടുമായി കോഴിക്കോട് ബേപ്പൂരിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട ബോട്ട് ഇന്നലെ രാത്രി 11.30-ഓടെ ബേപ്പൂർ ഹാർബറിൽ സുരക്ഷിതമായി എത്തിച്ചേർന്നു. ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള 'അൽ ഹിലാഹി' എന്ന ഫൈബർ ബോട്ടാണ് ലക്ഷദ്വീപ് അധികൃതർ പിടികൂടിയിരുന്നത്.
ഈ മാസം നാലിന് പുലർച്ചെ ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട എട്ടംഗ സംഘത്തെ അഞ്ചാം തീയതിയാണ് ലക്ഷദ്വീപ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
സമുദ്രാതിർത്തി ലംഘിച്ചെന്നും അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. ഒരാഴ്ചയിലേറെയായി ബോട്ട് ലക്ഷദ്വീപിൽ പിടിച്ചിട്ടിരിക്കുകയായിരുന്നു. വിഷയം വാർത്തയായതിനെ തുടർന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് തൊഴിലാളികളുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന എട്ട് തൊഴിലാളികളിൽ ഏഴുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കോഴിക്കോട് മാറാട് സ്വദേശിയുമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































