കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്കോണിൽ ഉപ്പുകുറഞ്ഞത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് പെട്ടിക്കട തൊഴിലാളികളും പോപ്കോൺ വാങ്ങാനെത്തിയവരും തമ്മിൽ സംഘർഷമുണ്ടായത്.
സംഘർഷവിവരമറിഞ്ഞ് തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി. പെട്ടിക്കട തൊഴിലാളിയായ ഇർഫാൻ പോലീസുകാരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇർഫാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































