മണിയൂർ: ക്ഷീരവികസനവകുപ്പ് ജില്ലാ ഗുണനിയന്ത്രണവിഭാഗത്തിന്റെയും പുന്നോളിമുക്ക് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽഗുണമേന്മാ ബോധവത്കരണ പരിപാടി നടത്തി. മണിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ പരിപാടി ഉദ്ഘാടനം ചെയ്തു. സജിത കുയ്യലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സോമൻ ചെറുവന, ബിജിത്ത് ലാൽ, ബിനീഷ് പിലാത്തോട്ടം, കെ. നിഷ എന്നിവർ സംസാരിച്ചു.
ബോധവത്കരണത്തിന്റെ ഭാഗമായി കെ.എം. നൗഷ, ഡോ. എസ്. ഷൺമുഖവേൽ, ഡോ. അഖിൽ പ്രേം എന്നിവർ ക്ലാസുകൾ നയിച്ചു. പാൽ പരിശോധനാരീതികൾ സി.ടി. ഫായിസ നർഗീസ് അവതരിപ്പിച്ചു. ചടങ്ങിൽ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. സഹകരണസംഘത്തിൽ ഏറ്റവും ഗുണനിലവാരമുള്ള പാൽ അളന്ന പി.വി. കുഞ്ഞിക്കണ്ണൻ, ഏറ്റവും കൂടുതൽ പാൽ അളന്ന പി.എം. കുഞ്ഞബ്ദുള്ള, മുതിർന്ന കർഷകൻ അപ്പുണ്ണിനായർ മാണിക്കുന്നുമ്മൽ എന്നിവരെയാണ് ആദരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































