സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് വടകരയിൽ കളരിപ്പയറ്റ് മത്സരം നടത്തുന്നതായി പരാതി

സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് വടകരയിൽ കളരിപ്പയറ്റ് മത്സരം നടത്തുന്നതായി പരാതി
സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് വടകരയിൽ കളരിപ്പയറ്റ് മത്സരം നടത്തുന്നതായി പരാതി
Share  
എഴുത്ത്

News desk

2026 Nov 22, 09:15 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വടകരയിൽ കളരിപ്പയറ്റ് മത്സരം നടത്തുന്നതായി പരാതി. കാസർകോട് സ്വദേശിയും മറ്റ് ചില വ്യക്തികളും ചേർന്ന് നടത്തുന്ന മത്സരത്തിന് ഔദ്യോഗിക അംഗീകാരമുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും പ്രചരിപ്പിച്ച് പൊതുജനങ്ങളെയും ജനപ്രതിനിധികളെയും കബളിപ്പിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

​68 വർഷമായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജരേഖകൾ നിർമിച്ചുനൽകി പുതുക്കിയതായും അസോസിയേഷൻ ആരോപിച്ചു.


വ്യാജരേഖ നിർമിച്ച കാസർകോട് സ്വദേശിയുടെയും പിതാവിന്റെയും മറ്റ് ആറുപേരുടെയും പേരിൽ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി നിർദേശപ്രകാരം ഇവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.


​സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. രാജഗോപാലൻ, ജില്ലാ പ്രസിഡന്റ് ആനന്ദൻ ഗുരുക്കൾ, ജില്ലാ ജനറൽ സെക്രട്ടറി പി.സി. മുരളീധരൻ ഗുരുക്കൾ, കെ. സനിൽകുമാർ ഗുരുക്കൾ, മൂസഹാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur