എം.ഡി.എം.എ. കടത്തുകേസിലെ മുഖ്യപ്രതി ഉബൈദിനെ വേളത്തെ വീട്ടിലും ടൗണിലും എത്തിച്ച് തെളിവെടുത്തു

എം.ഡി.എം.എ. കടത്തുകേസിലെ മുഖ്യപ്രതി ഉബൈദിനെ വേളത്തെ വീട്ടിലും ടൗണിലും എത്തിച്ച് തെളിവെടുത്തു
എം.ഡി.എം.എ. കടത്തുകേസിലെ മുഖ്യപ്രതി ഉബൈദിനെ വേളത്തെ വീട്ടിലും ടൗണിലും എത്തിച്ച് തെളിവെടുത്തു
Share  
എഴുത്ത്

News desk

2026 Nov 22, 09:14 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കുറ്റ്യാടി: കേരളത്തിനകത്തും പുറത്തും നിരവധി മയക്കുമരുന്ന് കടത്ത്-വിൽപ്പന കേസുകളിൽ പ്രതിയായ വേളം പള്ളിയത്ത് നൊച്ചാട്ട് വീട്ടിൽ ഉബൈദിനെ മലപ്പുറം കാടാമ്പുഴ പോലീസ് ശനിയാഴ്ച രാവിലെ വേളത്തെ വീട്ടിലും പള്ളിയത്ത് ടൗണിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞമാസം പത്തിന് മലപ്പുറം കാടാമ്പുഴയിൽനിന്ന് 555 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉബൈദ് പോലീസിന്റെ പിടിയിലായത്.


​ലഹരിക്കടത്ത് സംഘങ്ങൾക്കിടയിൽ 'ജെയിംസ്' എന്ന പേരിലാണ് ഉബൈദ് അറിയപ്പെടുന്നത്. ആറുമാസം മുൻപ് കാറിൽ എം.ഡി.എം.എ. കടത്തുന്നതിനിടെ ഇയാളുടെ കൂട്ടാളിയും റാക്കറ്റിലെ പ്രധാന കണ്ണിയുമായ വേളം പെരുവയൽ സ്വദേശി അജ്‌മൽ എന്ന പൊന്ന് അജ്‌മലിനെ ബെംഗളൂരുവിൽവെച്ചും ഉബൈദിനെ എറണാകുളത്തുവെച്ചും കർണാടക പോലീസ് പിടികൂടിയിരുന്നു. മാസങ്ങൾക്ക് മുൻപ് പള്ളിയത്ത് പ്രദേശത്ത് അർധരാത്രിയിൽ അഫ്സൽ എന്ന യുവാവിൽനിന്ന് നാട്ടുകാർ പിടികൂടിയ എം.ഡി.എം.എ.യ്ക്ക് പിന്നിലും ഉബൈദായിരുന്നുവെന്നും, ചില പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് അന്ന് കേസ് ഒതുക്കിത്തീർത്തതായും ആക്ഷേപമുയർന്നിരുന്നു.


​രാജ്യത്തെ തന്നെ എം.ഡി.എം.എ. കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഉബൈദെന്ന് പോലീസ് വ്യക്തമാക്കി. മലപ്പുറം ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ, എ.എസ്.ഐ. വിശ്വനാഥൻ, സി.പി.ഒ.മാരായ രമ്യ, മനു, ജോബിഷ് എന്നിവരും താനൂർ ഡാൻസാഫ് എസ്.ഐ. സന്തോഷ് ഉൾപ്പെടെയുള്ള സംഘാംഗങ്ങളും തെളിവെടുപ്പിന് നേതൃത്വം നൽകി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur