കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുക്കുന്ന പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെ എസ് ഇ ബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ. കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ സതീഷ് ബാബു പി വിയെയാണ് സസ്പെൻഡ് ചെയ്തത്. എക്സിക്യൂട്ടീവ് എൻജിനീയറുടെതാണ് നടപടി. അറ്റകുറ്റപണിക്ക് വേണ്ടിയായിരുന്നു ലൈൻ ഓഫാക്കിയിരുന്നത്. ഇന്ന് രാവിലെയാണ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധന സഹായ വിതരണ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത്. ജനറേറ്റർ എത്തിച്ച ശേഷം പരിപാടി തുടരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടി ഓ മോഹനൻ എം എൽ എ കെ എസ് ഇ ബി ചെയർമാൻ പരാതി നൽകിയിരുന്നു. അറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തിൽ പലയിടത്തും സർക്കാർ പരിപാടികൾ അലങ്കോലമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇന്നത്തെ സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് ടി ഒ മോഹനൻ എം എൽ എയുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































