എസ്.എം.എ. ചികിത്സാസഹായം 25 കോടി കടന്നു; ലക്ഷ്യത്തിലേക്ക് ഇനി 16 ദിനങ്ങൾ കൂടി, കൈകോർത്ത് നാട്

എസ്.എം.എ. ചികിത്സാസഹായം 25 കോടി കടന്നു; ലക്ഷ്യത്തിലേക്ക് ഇനി 16 ദിനങ്ങൾ കൂടി, കൈകോർത്ത് നാട്
എസ്.എം.എ. ചികിത്സാസഹായം 25 കോടി കടന്നു; ലക്ഷ്യത്തിലേക്ക് ഇനി 16 ദിനങ്ങൾ കൂടി, കൈകോർത്ത് നാട്
Share  
എഴുത്ത്

News desk

2026 Nov 22, 09:10 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​മുക്കം: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്‌കുലർ ആട്രഫി (എസ്.എം.എ.) ബാധിച്ച കല്ലുരുട്ടിയിലെ ഡേവിഡിന്റെയും ഏഥന്റെയും ഒലിവറിന്റെയും ചികിത്സയ്ക്കായുള്ള ധനസമാഹരണം 25.27 കോടി രൂപ പിന്നിട്ടു. ചികിത്സയ്ക്ക് ആകെ വേണ്ട 50 കോടി രൂപയെന്ന ലക്ഷ്യത്തിലെത്താൻ ഇനിയുള്ള 16 ദിവസത്തിനുള്ളിൽ 25 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കരുണയുടെ രുചിയൂറുന്ന ബിരിയാണി, പായസ, ചായ സത്കാരങ്ങളിലൂടെയും കായികമത്സരങ്ങളിലൂടെയും ആക്രിപെറുക്കിയും വീടുകയറിയിറങ്ങിയുമാണ് വിവിധ കൂട്ടായ്മകൾ പണം സമാഹരിക്കുന്നത്. തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ വരെ ചികിത്സാസഹായ നിധിയിലേക്ക് നൽകുന്ന കുട്ടികളും ഈ നന്മയുടെ ഭാഗമാകുന്നു.


​പാട്ടുവണ്ടി, ബക്കറ്റ് പിരിവ്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ചെറുതും വലുതുമായ തുകകളാണ് ദിവസവും ചികിത്സാസഹായ കമ്മിറ്റി ഓഫീസിലെത്തുന്നത്. സന്നദ്ധസംഘടനകളും കൂട്ടായ്മകളും എത്തിക്കുന്ന തുക പുലർച്ചെ രണ്ടുമണിവരെ കമ്മിറ്റി ഓഫീസിലിരുന്ന് എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് പിറ്റേന്ന് രാവിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. ഓരോ ദിവസവും പുതിയ കൂട്ടായ്മകൾ ഈ ദൗത്യത്തിനൊപ്പം ചേരുന്നതോടെ കുരുന്നുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് നാട്.


​എസ്.എം.എ. ബാധിതരായ കുട്ടികളെ സഹായിക്കാൻ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം ചെയ്തു. എല്ലാ മതങ്ങളും പരസ്പരസഹായത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ധനസമാഹരണം പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ച അദ്ദേഹം ചികിത്സാസഹായ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.


​കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് അരുൺ പി.ഡി.യുടെ പേരിലുള്ള 21360100162505 എന്ന അക്കൗണ്ട് നമ്പറിലേക്ക് (ഐ.എഫ്.എസ്.സി: FDRL0002136) സഹായം അയക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയക്കുന്നതെങ്കിൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യു.പി.ഐ. ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഒഴിവാക്കി ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രം ഇടപാട് നടത്താൻ ശ്രദ്ധിക്കണം. ഗൂഗിൾ പേ വഴി യു.പി.ഐ. ഐഡി ഉപയോഗിച്ചാണ് പണം അയക്കുന്നതെങ്കിൽ ആദ്യം കാണുന്ന സെർച്ച് ബാറിന് പകരം ആപ്പിൽ രണ്ടാമതായി കാണുന്ന 'പേ എനിവൺ' (Pay Anyone) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് യു.പി.ഐ. ഐഡി നൽകിയ ശേഷം വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തി മാത്രം പണം അയക്കണമെന്നും കമ്മിറ്റി അറിയിച്ചു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur