വർക്കല : ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 28-കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റൂർ വില്ലേജിൽ ശ്രീനാരായണപുരം ഞെക്കാട് ജെ.എസ്. മന്ദിരത്തിൽ ജയന്റെ മകൻ ജയിനെയാണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ശിക്ഷിച്ചത്. കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടി യു.കെ.ജി.യിൽ പഠിക്കുന്ന കാലം മുതൽ പീഡനത്തിനിരയായ കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ നിയമം ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 12-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. ഇതിനുപുറമെ ഐ.പി.സി. 377-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയും, ഐ.പി.സി. 450-ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും അനുഭവിക്കണം. പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കേണ്ടിവരും.
പിഴത്തുകയിൽനിന്ന് ഒരു ലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, കുട്ടിക്ക് അർഹമായ കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കല്ലമ്പലം എസ്.ഐ.മാരായിരുന്ന വി.സി. വിനോദ്കുമാർ, രാജേഷ് എം. എന്നിവരാണ് സംഭവത്തിൽ കേസെടുത്തത്. തുടർന്ന് കല്ലമ്പലം പോലീസ് ഇൻസ്പെക്ടർമാരായിരുന്ന അനൂപ് ആർ. ചന്ദ്രൻ, ഫറോസ് ഐ. എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ. പ്രിയ ജി.വി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































