മലപ്പുറം : ദേശീയപാത 66-ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എ.ആർ. നഗർ കൊളപ്പുറത്തിനും ചോലക്കലിനുമിടയിലായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴികാട്ടിൽ കരീമിന്റെ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മകനും മരുമകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. യാത്രയ്ക്കിടെ കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ യാത്രക്കാർ ഉടൻ വാഹനം നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു.
യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാറിലേക്ക് തീ പടർന്നുപിടിച്ചു. തീ ആളിപ്പടർന്നതോടെ വാഹനം പൂർണമായും അഗ്നിക്കിരയായി. ഇതുവഴി കടന്നുപോയ യാത്രക്കാരും സമീപത്തെ നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തീ കാരണം വിജയിച്ചില്ല. തിരക്കേറിയ ദേശീയപാതയിൽ വാഹനത്തിന് തീപിടിച്ചത് മറ്റ് യാത്രക്കാരിലും പരിഭ്രാന്തി പരത്തി. പുക ഉയർന്നത് യഥാസമയം ശ്രദ്ധയിൽപ്പെട്ടതും യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതുമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































