മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി. ഓൺലൈൻ വഴി വാങ്ങിയ ക്രീമിലാണ് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. മുഖക്കുരു, കരുവാളിപ്പ് എന്നിവ പോകുമെന്നായിരുന്നു ക്രീമിന്റെ കമ്പനി അവകാശപ്പെട്ടിരുന്നത്. ഫെയ്സ് ക്രീം കന്പനിക്കെതിരെ ഉഭഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസമാരുടെ വീഡിയോ കണ്ടാണ് ഓൺലൈനിൽ ഫെയറ്നസ് ക്രീം ഓർഡർ ചെയതത്. നൈറ്റ് ക്രീം ആയി ആണ് ഉപയോഗിച്ചിരുന്നത്. പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നായിരുന്നു ഇന്സ്റ്റഗ്രാമിൽ വ്യാപകമായി ഈ കമ്പനി നടത്തിയിരുന്ന വാഗ്ദാനം.
ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്ന് തോന്നി,ഒരു കൊല്ലത്തിനിടെ മൂന്ന് ബോട്ടിൽ ഉപയോഗിച്ചു. ഇതോടെയാണ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. വിശദമായ പരിശോധനയിൽ കുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തി. മെർക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കും. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് എത്തിക്കും. നിയമനടപടികൾ ആരംഭിക്കുന്നതിനാലാണ് കുടുംബം ഈ ക്രീമിന്റെ പേര് പരസ്യപ്പെടുത്താത്തത്. ആരോഗ്യ പ്രശ്നങ്ങൾ ഈ കമ്പനിയെ അറിയിച്ചെങ്കിലും പോസറ്റീവായിരുന്നില്ല പ്രതികരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































