കോഴിക്കോട്: വിവരാവകാശ അപേക്ഷകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ, പിന്നീട് രേഖകളുടെ പകർപ്പുകൾ അപേക്ഷകന് സൗജന്യമായി നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളുടെ പകർപ്പിന് ഫീസ് അടയ്ക്കേണ്ടതുണ്ടെങ്കിൽ, അക്കാര്യം നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ അപേക്ഷകനെ അറിയിക്കണം. ഇത്തരത്തിൽ കൃത്യസമയത്ത് അറിയിപ്പ് നൽകിയില്ലെങ്കിൽ രേഖകൾ പൂർണമായും സൗജന്യമായി നൽകണമെന്നാണ് കമ്മിഷണറുടെ നിർദേശം.
വിവരാവകാശ അപേക്ഷയ്ക്ക് മാത്രമാണ് അപേക്ഷാ ഫീസ് നൽകേണ്ടതെന്നും അപ്പീൽ അപേക്ഷകൾക്ക് ഫീസ് നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, അപേക്ഷകന് നൽകുന്ന മറുപടിയിൽ വിവരങ്ങളോടൊപ്പം അവശ്യവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ ലഭിച്ച തീയതി, മറുപടി നൽകുന്ന തീയതി, വിവരാവകാശ ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ഒപ്പ്, പെൻ നമ്പർ, ഓഫീസ് മുദ്ര, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മറുപടിയിൽ നിർബന്ധമായും ഉണ്ടാകണം.
പകർപ്പുകൾക്ക് ഫീസ് അടയ്ക്കാനുണ്ടെങ്കിൽ ഒരു പേജിനുള്ള നിരക്ക്, ആകെ പേജുകളുടെ എണ്ണം, അടയ്ക്കേണ്ട ആകെ തുക, പണം അടയ്ക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപ്പീൽ നൽകേണ്ട അപ്പീൽ അധികാരിയുടെ വിലാസവും അപ്പീൽ കാലാവധിയും മറുപടിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വിവരാവകാശ നിയമം വകുപ്പ് നാല് പ്രകാരം ഉദ്യോഗസ്ഥർ സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































