വടകര ആധുനിക മത്സ്യമാർക്കറ്റ് നിർമാണം കരാറായി; 17.94 കോടിയുടെ പദ്ധതി ഊരാളുങ്കൽ സൊസൈറ്റിക്ക്

വടകര ആധുനിക മത്സ്യമാർക്കറ്റ് നിർമാണം കരാറായി; 17.94 കോടിയുടെ പദ്ധതി ഊരാളുങ്കൽ സൊസൈറ്റിക്ക്
വടകര ആധുനിക മത്സ്യമാർക്കറ്റ് നിർമാണം കരാറായി; 17.94 കോടിയുടെ പദ്ധതി ഊരാളുങ്കൽ സൊസൈറ്റിക്ക്
Share  
എഴുത്ത്

News desk

2026 Nov 21, 08:33 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: വടകരയിലെ നിലവിലുള്ള മത്സ്യമാർക്കറ്റ് പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിക്കുന്നതിന് കരാറായി. കിഫ്ബി അനുവദിച്ച 17.94 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (യു.എൽ.സി.സി.എസ്) നിർമാണക്കരാർ ഏറ്റെടുത്തത്. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് വ്യവസ്ഥ.


​കരാർ നടപടികൾക്ക് ശേഷം ഇത്രയും തുക ആവശ്യമുണ്ടോ എന്ന് ആരാഞ്ഞ് കിഫ്ബി നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കിഫ്ബി ഉദ്യോഗസ്ഥരും യു.എൽ.സി.സി.എസ് പ്രതിനിധികളും നഗരസഭാ അധികൃതരും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തി. മുൻപ് നിശ്ചയിച്ച എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് ഇത്രയും തുക അനിവാര്യമാണെന്ന് നഗരസഭ കിഫ്ബിയെ അറിയിച്ചിട്ടുണ്ട്. കിഫ്ബിയുടെ അന്തിമ മറുപടി ലഭിച്ചാലുടൻ നിലവിലെ മത്സ്യമാർക്കറ്റ് താൽക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്ന് നഗരസഭാ ചെയർമാൻ പി.കെ. ശശി വ്യക്തമാക്കി.


​2017-18 കാലയളവിലെ നഗരസഭാ ബജറ്റിലാണ് ആധുനിക മത്സ്യമാർക്കറ്റ് എന്ന പദ്ധതി വിഭാവനം ചെയ്തത്. 2018-ൽ ജിപാക് എന്ന കൺസൾട്ടിങ് ഏജൻസി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കിഫ്ബി നിർദേശിച്ച മാറ്റങ്ങൾ വരുത്തി സമർപ്പിച്ചതോടെയാണ് സാമ്പത്തിക അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ 13.30 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ പദ്ധതി വൈകിയതും ജി.എസ്.ടി, നിർമാണസാമഗ്രികളുടെ വിലവർധനവ് എന്നിവയും കാരണം എസ്റ്റിമേറ്റ് 15.36 കോടിയായും പിന്നീട് 17.94 കോടിയായും പുതുക്കി നിശ്ചയിക്കുകയായിരുന്നു.


​നഗരസഭയുടെ ഉടമസ്ഥതയിലുള്ള 40.29 സെന്റ് സ്ഥലത്ത് നിലവിലുള്ള മത്സ്യ-ഇറച്ചി മാർക്കറ്റുകൾ പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നാലുനിലകളിലായി 34,926.7 ചതുരശ്രയടി വിസ്തീർണത്തിലാണ് മാർക്കറ്റ് ഒരുങ്ങുന്നത്. ബേസ്‌മെന്റിൽ പാർക്കിങ് സൗകര്യവും ഗ്രൗണ്ട് ഫ്ലോറിൽ മത്സ്യ-ഇറച്ചി മാർക്കറ്റും സജ്ജീകരിക്കും. ഒന്നാം നിലയിൽ പച്ചക്കറി മാർക്കറ്റും സൂപ്പർമാർക്കറ്റും, രണ്ടാം നിലയിൽ ചെറുതും വലുതുമായ 20 സ്റ്റാളുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.


​ലോഡിങ്-അൺലോഡിങ് ഏരിയയിൽ ഒരേസമയം അഞ്ച് ട്രക്കുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പ്രതിദിനം 10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റ്, എല്ലാ നിലകളിലും ശൗചാലയങ്ങൾ, ലിഫ്റ്റ് എന്നിവയ്ക്ക് പുറമെ പൂർണമായും ഭിന്നശേഷി സൗഹൃദമായാണ് പുതിയ മാർക്കറ്റ് നിർമിക്കുന്നത്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur