ഓപ്പറേഷൻ പൈതൽ ശക്തം: അനധികൃത മത്സ്യബന്ധനത്തിന് മൂന്ന് യാനങ്ങൾ പിടികൂടി; 5.5 ലക്ഷം രൂപ പിഴ

ഓപ്പറേഷൻ പൈതൽ ശക്തം: അനധികൃത മത്സ്യബന്ധനത്തിന് മൂന്ന് യാനങ്ങൾ പിടികൂടി; 5.5 ലക്ഷം രൂപ പിഴ
ഓപ്പറേഷൻ പൈതൽ ശക്തം: അനധികൃത മത്സ്യബന്ധനത്തിന് മൂന്ന് യാനങ്ങൾ പിടികൂടി; 5.5 ലക്ഷം രൂപ പിഴ
Share  
എഴുത്ത്

News desk

2026 Nov 21, 08:31 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്/ബേപ്പൂർ : വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ പൈതൽ' പരിശോധനകൾ ശക്തമായി തുടരുന്നു. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളിൽ നടത്തിയ പരിശോധനകളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ രണ്ട് ട്രോളർ ബോട്ടുകളും ഒരു ഇൻബോർഡ് വള്ളവും പിടികൂടി 5.5 ലക്ഷം രൂപ പിഴ ഈടാക്കി.


​ബുധനാഴ്ച ബേപ്പൂർ ഹാർബറിലാണ് രണ്ട് ട്രോളർ ബോട്ടുകൾ പിടികൂടിയത്. നിയമാനുസൃത വലുപ്പമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യങ്ങൾ പിടിച്ചതിനും നിരോധിത വലകൾ സൂക്ഷിച്ചതിനുമാണ് നടപടി. വ്യാഴാഴ്ച പുതിയാപ്പ ഹാർബറിൽ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെയും ഉയർന്ന വോൾട്ടിലുള്ള ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ ഇൻബോർഡ് വള്ളവും പിടികൂടി. ഓരോ ട്രോളർ ബോട്ടിനും 2.5 ലക്ഷം രൂപ വീതവും വള്ളത്തിന് 50,000 രൂപയുമാണ് പിഴ ചുമത്തിയത്.

​ഇതോടെ ഓപ്പറേഷൻ പൈതലിന്റെ ഭാഗമായി ഈ വർഷം ഇതുവരെ കോഴിക്കോട് ജില്ലയിൽ പിടികൂടിയ മത്സ്യബന്ധന യാനങ്ങളുടെ എണ്ണം 27 ആയി. ആകെ 23.2 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.


​ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസർ അനുരാഗ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഫിഷറി ഗാർഡ് മനു തോമസ്, റെസ്ക്യൂ ഗാർഡ് താജുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് ബേപ്പൂർ ഹാർബറിൽ പരിശോധന നടത്തിയത്. പുതിയാപ്പ ഹാർബറിലെ പരിശോധനയ്ക്ക് വടകര മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കെ. ആതിര, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സന്ധ്യ, മറൈൻ എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് രാജേഷ്, ഫിഷറി ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, നിധീഷ് എന്നിവർ നേതൃത്വം നൽകി.


​അശാസ്ത്രീയ മത്സ്യബന്ധന രീതികളും നിരോധിത വലകളുടെ ഉപയോഗവും കടലിലെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത മത്സ്യബന്ധനം തടയുന്നതിനായി കടലിലും ഹാർബറുകളിലും പെട്രോളിങ്ങും പരിശോധനയും വരുംദിവസങ്ങളിലും കർശനമായി തുടരുമെന്നും അറിയിച്ചു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur