കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യപ്പെട്ട് കെ പ്രേംകുമാർ എംഎൽഎ. എന്നാൽ കോടതി വിധി വരട്ടെയെന്നും അതിനനുസരിച്ച് തീരുമാനമെന്നും മറ്റ് ചർച്ചകൾ ഇല്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് കാലടി സർവകലാശാല ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓരോ വിദ്യാർഥിയുടെയും പങ്ക് പ്രത്യേകം വിലയിരുത്തിയിട്ടുണ്ടെന്നും സർവ്വകലാശാല അറിയിച്ചിരുന്നു. സസ്പെൻഷൻ നടപടി ശരിവെച്ച അന്വേഷണസമിതിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും. തങ്ങളെ കേൾക്കാതെയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നുമാണ് വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, അധ്യാപക ,അനധ്യാപക നിയമന, PHD അഡ്‌മിഷനിൽ ക്രമക്കേട് എന്ന ആരോപണത്തിൽ അന്വേഷണ സമിതിയെ കാലടി സർവകലാശാല നിയോഗിച്ചിരുന്നു. 2021 ലെ 19 അധ്യാപക , അനധ്യാപക നിയമനം ജ്യൂഡിഷ്യൽ അന്വേഷണവും ആവശ്യമെന്ന് സർവകലാശാല വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































